പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ചെലവ് നോര്‍ക്ക വഹിക്കും

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ പ്രവാസികൾക്കായി പ്രത്യേക പദ്ധതികൾ. പ്രവാസികളുടെ മൃതദേഹം വീട്ടിലെത്തിക്കുന്നതിനുള്ള ചെലവ് നോര്‍ക്ക വഹിക്കുമെന്ന് ധനന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചു. വിദേ ശത്തുനിന്നു തൊഴിൽ നഷ്ടപ്പെട്ടു വരുന്നവർക്കായി നടപ്പാക്കുന്ന സാന്ത്വനം പദ്ധതിക്ക് 25 കോടി അനുവദിച്ചു. പുതുതായി ആരംഭിക്കുന്ന കേരള ബാങ്കിൽ പ്രവാസികൾക്കു നിക്ഷേപം നടത്താൻ അവസരം നൽകും. പ്രവാസി സംരംഭകർക്ക് പലിശ സബ്സിഡിക്ക് 15 കോടി രൂപ വകയിരുത്തിയതായും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചു.