പ്രതിഷേധക്കാര്‍ തടഞ്ഞ സ്ത്രീകള്‍ ദര്‍ശനം നടത്തി;വടക്കേ നടയിലൂടെയാണ് ദര്‍ശനം നടത്തിയത്


പമ്പ: സന്നിധാനത്ത് ദര്‍ശനത്തിനായി എത്തിയ രണ്ട് സ്ത്രീകളെ പ്രതിഷേധക്കാര്‍ തടഞ്ഞു. അമ്പത് വയസ്സ് കഴിയാത്തവരാണെന്ന സംശയത്തെ തുടര്‍ന്നായിരുന്നു പ്രതിഷേധക്കാര്‍ ഇവരെ തടഞ്ഞത്. തൃശൂര്‍ സ്വദേശികളാണിവരെന്നും ഇവര്‍ക്ക് 50 വയസ്സ് പിന്നിട്ടതാണെന്നും പൊലിസ് അറിയിച്ചു. ശബരിമല ദര്‍ശനത്തിനായി ഇന്ന് പുലര്‍ച്ചെയാണിവര്‍ സന്നിധാനത്തെത്തിയത്. പൊലിസിന്റെ ഇടപെടലില്‍ രേഖകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്ക് അമ്പത് വയസിന് മുകളില്‍ പ്രായം ഉണ്ടെന്ന് തെളിഞ്ഞതിനെ തുടര്‍ന്നായിരുന്നു പ്രതിഷേധം അവസാനിച്ചത്.

തുടര്‍ന്ന് പൊലിസ് സഹായത്തോടെ തന്നെയാണ് ദര്‍ശനം നടത്തിയതും. എന്നാല്‍ ഇരുമുടികെട്ട് ഇല്ലാത്തതിനാല്‍ ഇവരെ വടക്കേ നടയിലൂടെയാണ് ദര്‍ശനം നടത്താന്‍ അനുവദിച്ചത്. ഇന്നലെ ദര്‍ശനത്തിനായി എത്തിയ ചേര്‍ത്തല സ്വദേശിയായ യുവതിയും കുടുംബവും പൊലിസിന്റെ സഹായം തേടിയിരുന്നു. എന്നാല്‍ പ്രതിഷേധത്തെ തുടര്‍ന്ന് മലചവിട്ടാനായില്ല.

 ഇവര്‍ ഇന്ന് പുലര്‍ച്ചെ തിരിച്ചു പോവുകയായിരുന്നു. നിലവില്‍ പൊലിസിന്റെ കനത്ത സുരക്ഷയിലാണ് ശബരിമല. നിലക്കല്‍, സന്നിധാനം, ഇലവുങ്കല്‍, പമ്പ എന്നിവിടങ്ങളില്‍ നിരോധനാജ്ഞ തുടരുകയാണ്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed