നിലയ്ക്കലില്‍ നിന്നും തീര്‍ത്ഥാടകരുമായി പമ്പയിലേക്ക് കെഎസ്ആര്‍ടി സര്‍വീസ് ആരംഭിച്ചു


നിലയ്ക്കല്‍: നിലയ്ക്കലില്‍ നിന്നും പമ്പയിലേക്ക് ഭക്തരുമായി കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ആരംഭിച്ചു.  22 ഓളം ബസുകളാണ് നിലയ്ക്കലില്‍ നിന്നും പമ്പയിലേക്ക് സര്‍വീസ് നടത്തുക. കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ തവണ കെഎസ്ആര്‍ടിസി ബസില്‍ നിന്നും യാത്രക്കാരെ ഇറക്കി സമരക്കാര്‍ പരിശോധിക്കുന്ന ഒരു സാഹചര്യം ഉണ്ടായിരുന്നു. എന്നാല്‍ ഇത് ഒഴിവാക്കാനായി കെഎസ്ആര്‍ടിസി ബസിന് കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. നിലയ്ക്കലില്‍ നിന്നും കാല്‍ നടയായും ഭക്തര്‍ പമ്പയിലേക്ക് പോകുന്നുണ്ട്. എന്നാല്‍ പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് എപ്പോഴാണ് ഭക്തരെ കടത്തിവിടേണ്ടത് എന്ന കാര്യത്തില്‍ ആശയക്കുഴപ്പം ഉണ്ട്. പമ്പയിലും സന്നിധാനത്തും അയ്യപ്പഭക്തര്‍ക്ക് താമസിക്കാന്‍ മുറികള്‍ നല്‍കുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. സന്നിധാനത്ത് ഗസ്റ്റ്ഹൗസുകളില്‍ താമസം അനുവദിക്കില്ല. മുറകള്‍ പൂട്ടി താക്കോല്‍ കൈമാറാനാണ് പൊലീസ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed