ദീപാവലി : പടക്കം പൊട്ടിക്കുന്നതിന് കർശന നിയന്ത്രണം


തിരുവനന്തപുരം : ദീപാവലിയോടനുബന്ധിച്ച് നിശ്ചിത സ്ഥലത്തും സമയത്തും മാത്രമേ പടക്കങ്ങള്‍ പൊട്ടിക്കാവൂ എന്ന സുപ്രീംകോടതി നിര്‍ദേശം നടപ്പിലാക്കും. നിരോധിക്കപ്പെട്ട പടക്കങ്ങളുടെ വില്‍പന അനുവദിക്കില്ല. നിര്‍ദേശങ്ങള്‍ ലംഘിക്കപ്പെട്ടാൽ അതതു സ്ഥലത്തെ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാര്‍ കോടതിയലക്ഷ്യ നടപടിക്കു വിധേയരാകേണ്ടിവരുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്‌റ ഉത്തരവിൽ അറിയിച്ചു.

പടക്കം പൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിനാണ് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ ഉത്തരവ് പുറപ്പെടുവിച്ചത്. ദീപാവലി ദിവസത്തിലും മറ്റ് ആഘോഷ ദിവസങ്ങളിലും പടക്കങ്ങള്‍ പൊട്ടിക്കുന്നത് രാത്രി എട്ടു മുതല്‍ പത്തു വരെയാക്കി കോടതി നിജപ്പെടുത്തിയിട്ടുണ്ട്. ക്രിസ്മസ്, പുതുവർഷ ആഘോഷങ്ങൾക്കു രാത്രി 11.55 മുതല്‍ 12.30 വരെയാണു പടക്കം പൊട്ടിക്കുന്നതിനു കോടതി അനുമതി നല്‍കിയിട്ടുളളത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed