ശബരിമല :മാധ്യമങ്ങളുടെ വിലക്ക് തുടരാൻ മുഖ്യമന്ത്രിയുടെ നിർദേശം
പത്തനംതിട്ട : ശബരിമലയിൽ മാധ്യമങ്ങളുടെ വിലക്ക് തുടരുന്നു.മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് മാധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയതെന്ന് സുരക്ഷാ ചുമതലയുള്ള ഐ ജി അശോക് യാദവ് പറഞ്ഞു. പത്തനംതിട്ടയിൽ നടന്ന പൊലീസ് യോഗത്തിനു ശേഷമാണ് ഐ ജി ഇക്കാര്യം പറഞ്ഞത്. നട തുറക്കാത്തതിനാലാണ് വിലക്ക് ഏർപ്പെടുത്തുന്നതെന്നാണ് വാദം. മാധ്യമപ്രവര്‍ത്തകര്‍ക്ക് നിയന്ത്രണമില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞതിനു പിന്നാലെയാണ് ഐ.ജിയുടെ തിരുത്തൽ പ്രസ്താവന. അതേ സമയം ഗൂഢ ലക്ഷ്യങ്ങളോടെയാണ് സർക്കാർ മാധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നതെന്ന ആരോപണങ്ങളുമുണ്ട്.

