പൊതുഇടങ്ങൾ ഇല്ലാതായെന്ന് മന്ത്രി മാത്യു ടി. തോമസ്
എറണാകുളം : വിഭാഗീയത ഇല്ലാതെഎല്ലാവർക്കും ഒരുമിച്ച് ഇരിക്കാവുന്ന സദസ്സുകളും ഇടങ്ങളും ഇന്ന് അന്യംനിന്നു പോകുകയാണെന്നും എല്ലാവർക്കും ഒരുമിച്ചു കൂടാവുന്ന സംരംഭങ്ങൾ ക്ഷയിക്കുന്നത് അപകടമാണെന്നും മന്ത്രി മാത്യുടി. തോമസ് പറഞ്ഞു. നഗരസഭയിലെ കുട്ടികളുടെ പാർക്കിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുട്ടികൾക്കായി ഒട്ടേറെ റൈഡുകളാണു പാർക്കിൽ ഒരുക്കിയിട്ടുള്ളത്. എംസി റോഡിൽ നായത്തോട് കവലയ്ക്ക് സമീപത്തുള്ള 62 സെന്റ് സ്ഥലത്താണ് ആധുനിക സംവിധാനങ്ങളോടെ ചിൽഡ്രൻസ് പാർക്ക് നിർമ്മിച്ചിട്ടുള്ളത്. എറണാകുളം ജില്ലയിലെ മറ്റ് നഗരസഭകളിൽ മാനസികോല്ലാസത്തിന് പാർക്കുകൾ ഉണ്ടായിരുന്നു. 2015ലാണ് അങ്കമാലിയിൽ കുട്ടികൾക്കായി പാർക്ക് നിർമ്മിക്കാൻ തീരുമാനിച്ചത്. സിനിമാപ്രദർശനം ഉൾപ്പെടെ നടത്തുന്നതിനുള്ള സംവിധാനവും ആലോചിക്കുന്നുണ്ട്്.
വൈസ് ചെയർമാൻ സജി വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ഇന്നസന്റ് എംപി, നഗര സഭാദ്ധ്യക്ഷ എം.എ ഗ്രേസി, വനിതാ കമ്മിഷൻ അദ്ധ്യക്ഷ എം.സി ജോസഫൈൻ, മുൻ എം.പി പി. രാജീവ്, മുൻ എം.എൽ.എമാരായ ജോസ് തെറ്റയിൽ, പി.ജെ ജോയി, സിയാൽ എം.ഡി വി.ജെ കുര്യൻ, നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷന്മാർ തുടങ്ങിയവർ പ്രസംഗിച്ചു.
