രാ­­­ജാ­­­ക്കാട്‌ റോക്‌ ഹിൽ‍ അഡ്വഞ്ചർ‍ പാ­­­ർ‍­ക്ക്‌ പൂ­­­ട്ടി­­­ : ആനപ്പാ­­­റ ടൂ­­­റി­­­സം വി­­­കസനത്തി­­­ന് തി­­­രി­­­ച്ചടി­­­


രാജകുമാരി : ഹൈറേഞ്ചിന്റെ ടൂറിസം മേഖലയ്‌ക്ക്‌ പ്രതീക്ഷ പകർ‍ന്ന്‌ നൽ‍കിയിരുന്ന രാജാക്കാട്‌ റോക്‌ ഹിൽ‍ അഡ്വഞ്ചർ‍ പാർ‍ക്ക്‌ പൂട്ടി. രാജാക്കാട്‌ ഗ്രാമപഞ്ചായത്തിൽ‍ ഏറ്റവും കൂടുതൽ‍ നികുതി അടച്ചിരുന്ന സ്വകാര്യ സ്ഥാപനമാണ്‌. ഇത് ആനപ്പാറ ടൂറിസ വികസനത്തിനും തിരിച്ചടിയായി. ഇനി ചെന്നൈയിൽ‍ പ്രവർ‍ത്തനം ആരംഭിക്കും.

കള്ളിമാലി വ്യൂപോയിന്റ്‌ ടൂറിസം പദ്ധതിയടക്കം അധികൃതരുടെ അനാസ്ഥയിൽ‍ ഇരുളടഞ്ഞതിന് പിന്നാലെയാണ്‌ ഈ പദ്ധതിക്കും താഴു വീണത്‌. രണ്ട്‌ വർ‍ഷങ്ങൾക്ക്‌ മുന്പാണ്‌ കുടിയേറ്റ ഗ്രാമമായ ആനപ്പാറ മലമുകളിൽ‍ സാഹസിക സഞ്ചാരികളെ ആകർ‍ഷിക്കാനായി സ്വകാര്യ വ്യക്തി റോക്ക്‌ഹിൽ‍ അഡ്്വഞ്ചർ‍ പാർ‍ക്ക്‌ ആരംഭിക്കുന്നത്‌. ആദ്യഘട്ടത്തിൽ‍ സഞ്ചാരികൾ‍ ഇവിടേക്കെത്തിയെങ്കിലും റോഡിന്റെ ശോച്യാവസ്ഥയും മറ്റ്‌ അടിസ്ഥാന സൗകര്യക്കുറവും മൂലം ട്രക്കിംഗ്‌ വാഹനങ്ങളടക്കം എത്താതായി. 

ഇതോടെ പാർ‍ക്കിന്റെ പ്രവർ‍ത്തനം നഷ്ടത്തിലാകുകയായിരുന്നു. മാത്രമല്ല പ്രതിവർ‍ഷം നാൽ‌ ലക്ഷത്തിലധികം രൂപാ രാജാക്കാട്‌ പഞ്ചായത്തിന്‌ നികുതിയായി നൽ‍കി വന്നിരുന്നതാണ്‌. ഇവിടേക്കുള്ള റോഡ്‌ നിർ‍മ്മാണത്തിനായി വൻ ‍തുക സംഭാവനയായി നൽ‍കണമെന്ന്‌ ഭരണം നടത്തുന്ന ഒരു പാർ‍ട്ടി നേതാവ്‌ ആവശ്യപ്പെട്ടിരുന്നു. ഇത്രയും തുക നൽ‍കാൻ‍ പാർ‍ക്ക്‌ അധികൃതർ‍ തയ്യാറായില്ല. ഇക്കാരണത്താൽ‍ ഇവിടേക്കുള്ള റോഡുപണി തടസപ്പെടുത്തിയതായും ആക്ഷേപം ഉയർ‍ന്നിട്ടുണ്ട്‌. വരുമാനം കുറയുകയും കൂടാതെ വൻ ‍തുക നികുതിയടച്ചും മുന്പോട്ട്‌ പോകുവാൻ‍ കഴിയാത്ത സാഹചര്യമായിരുന്നു. നികുതി ഇളവ്‌ ചെയ്‌ത്‌ പാർ‍ക്ക്‌ നിലനിർ‍ത്താൻ‍ നടപടി സ്വീകരിക്കണമെന്ന്‌ ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. ഈ സാഹചര്യത്തിലാണ്‌ തമിഴിനാട്ടിലേക്ക്‌ പാർ‍ക്കിന്റെ പ്രവർ‍ത്തനം മാറ്റുന്നത്‌. നിലവിൽ‍ ഏറ്റവും കൂടുതൽ‍ ടൂറിസം സാധ്യതയുള്ള ആനപ്പാറയിലേയ്‌ക്ക്‌ ആളുകൾ‍ എത്തിയിരുന്നത്‌ പാർ‍ക്ക്‌ ഇവിടെയുണ്ടെന്ന ഒറ്റക്കാരണത്താലാണ്‌. എന്നാൽ‍ പാർ‍ക്ക്‌ ഇവിടെ നിന്നും മാറ്റുന്നതോടെ ഇവിടേക്ക്‌ സഞ്ചാരികൾ‍ വരാത്ത സാഹചര്യത്തിലെത്തും. 

ഇതോടെ നാട്ടുകാരുടെ കാലങ്ങളായുള്ള ആനപ്പാറ ടൂറിസം വികസനം എന്ന സ്വപ്‌നവും ബാക്കിയാകും. ഇതോടെ പ്രദേശത്തിന്റെ വികസനത്തിനും തിരിച്ചടിയാകും. ലക്ഷക്കണക്കിന്‌ രൂപാ പാർ‍ക്കിൽ‍ നിന്നും പ്രതിവർ‍ഷം നികുതി പിരിച്ചെടുത്തിട്ടും ഈ തുക പ്രദേശത്തെ ജനങ്ങൾ‍ക്ക്‌ ആവശ്യമായ റോഡോ, കുടിവെള്ളമോ എത്തിക്കാൻ തയ്യാറാകാത്ത പഞ്ചായത്തിനെതിരേയും പ്രദേശവാസികൾ‍ക്കിടയിൽ‍ പ്രതിക്ഷേധം ഉയർ‍ന്നിട്ടുണ്ട്‌.

You might also like

  • Lulu Exchange
  • Straight Forward

Most Viewed