കു­­­തി­­­രാൻ‍ തു­­­രങ്കനി­­­ർ‍­മ്മാ­­­ണം : അനി­­­ശ്ചി­­­താ­­­വസ്ഥ തു­­­ടരു­­­ന്നു­­­


പാലക്കാട് : കുതിരാൻ തുരങ്ക നിർമ്മാണം നിലച്ചിട്ട് ഒരു മാസമായിട്ടും നിർ‍മ്മാണത്തിലെ അനിശ്ചിതാവ സ്ഥ തുടരുന്നു. തുരങ്കം ഏപ്രിലിലും ഗതാഗതത്തിന് തുറക്കാനാകില്ല. ഉപകരാറുകാരായ പ്രഗതി കന്പനിക്ക് ദേശീയപാത കരാർ കന്പനിയായ കെ.എൻ സി പണം നൽകാത്തതാണ് വടക്കഞ്ചേരി മണ്ണുത്തി ദേശീയപാതയിൽ കുതിരാനിൽ നിർമ്മിക്കുന്ന ഇരട്ടക്കുഴൽ തുരങ്കത്തിന്റെ പ്രവൃത്തികൾ അനിശ്ചിതമായി നീളുന്നത്. 

മുപ്പത് കോടിയോളം രൂപയാണ് പ്രഗതി കന്പനിക്ക് ദേശീയപാതാ കരാർ കന്പനി നൽകാനുള്ളത്. തുരങ്കത്തിലൂടെ ഗതാഗതം ആരംഭിക്കുന്പോൾ ഇരുന്പ് പലത്ത് ബസ് സ്റ്റോപ്പ് വേണമെന്നും തുരങ്കത്തിനു മുന്നിലൂടെ പോകുന്ന റോഡ് നവീകരിച്ച് നിലനിർത്തണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ നടത്തിയ സമരത്തെ തുടർന്ന് കഴിഞ്ഞ മാസം 24 മുതലാണ് നിർമ്മാണം നിലച്ചത്. കളക്ടറും ദേശീയപാതാ അതോറിറ്റി അധികൃതരും ഇടപെട്ട് നാട്ടുകാരുടെ സമരം ഒത്തുതീർപ്പാക്കി. എന്നാൽ, തുരങ്ക തൊഴിലാളികൾ ശന്പള കുടിശ്ശിക ലഭിക്കാത്തതിനാൽ സമരവുമായി രംഗത്തെത്തി. മൂന്ന്് മാസത്തെ ശന്പളമാണ് തൊഴിലാളികൾക്ക് കിട്ടാനുള്ളത്. ഈ മാസം 24നകം കുടിശ്ശിക തീർക്കുമെന്നാണ് തൊഴിലാളികൾക്ക് ലഭിച്ച ഉറപ്പ്. ശന്പള കുടിശ്ശിക ലഭിച്ചാലെ പണി പുനരാരംഭിക്കൂ. നിർമ്മാണം ഉടൻ ആരംഭിച്ചാലും ഏപ്രിലിൽ ഗതാഗതത്തിന് തുറന്നുകൊടുക്കാനാവില്ല. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed