ഗജവീ­രൻ തി­രു­വന്പാ­ടി­ ശി­വസു­ന്ദർ ച­രി­ഞ്ഞു­


തൃശ്ശൂർ‍ : കേരളത്തിലെ എണ്ണം പറഞ്ഞ ഗജവീരന്മാരിൽ ഒന്നായിരുന്ന തിരുവന്പാടി ശിവസുന്ദർ ചെരിഞ്ഞു. ലക്ഷണമൊത്ത ആനയായിരുന്നു ശിവസുന്ദർ. പതിനഞ്ചു വർഷമായി തൃശൂർ പൂരത്തിന് തിരുവന്പാടി വിഭാഗത്തിന്റെ തിടന്പേറ്റിയിരുന്നത് ശിവസുന്ദറായിരുന്നു. ഇന്ന് പുലർച്ചെ മൂന്നു മണിയോട് കൂടിയായിരുന്നു ശിവസുന്ദർ ചെരിഞ്ഞത്.  

ആനകൾക്കുണ്ടാകുന്ന ദഹനക്കേടായ എരണ്ടക്കെട്ട് ബാധിച്ചതിനെ തുടർന്ന് അവശനിലയിലായി രണ്ട് മാസമായി ചികിത്സയിലായിരുന്നു. പ്രമുഖ വ്യവസായി ടി.എ. സുന്ദർ മേനോൻ 2003ലാണ് ആനയെ തിരുവന്പാടി ക്ഷേത്രത്തിൽ നടയിരുത്തിയത്. പൂക്കോടൻ ശിവൻ എന്നായിരുന്നു ആദ്യ പേർ. തിരുവന്പാടി ക്ഷേത്രത്തിൽ നടയിരുത്തിയതോടെ തിരുവന്പാടി ശിവസുന്ദർ ആയി. ഉച്ചയോടെ കോടനാട് കൊണ്ടുപോയി ആനയെ സംസ്കരിക്കും

You might also like

  • Lulu Exchange
  • Straight Forward

Most Viewed