വനംവകുപ്പു ജീവനക്കാർക്കെതിരെ മധുവിന്റെ കുടുംബം


അഗളി : മർദ്ദനത്തിനിരയായി ആദിവാസി യുവാവ് മരിച്ച സംഭവത്തിൽ വനംവകുപ്പ് ജീവനക്കാർക്കെതിരെ ആരോപണങ്ങളുമായി മധുവിന്റെ കുടുംബം. നാട്ടുകാര്‍ക്ക് മധുവിനെ കാട്ടിക്കൊടുത്തതു വനംവകുപ്പു ജീവനക്കാരാണെന്ന് അമ്മയും സഹോദരിയും പറഞ്ഞു. വനംവകുപ്പ് ജീവനക്കാർ ആദിവാസികൾ കാട്ടില്‍ കയറിയാല്‍ കേസെടുക്കുകയും നാട്ടുകാരാണെങ്കില്‍ നടപടി എടുക്കാറില്ലെന്നും അവർ പറഞ്ഞു. വനത്തിനുള്ളില്‍ മൂന്ന് കിലോമീറ്ററോളം ഉള്ളിലുള്ള ഒരു ഗുഹയിലാണ് മധു താമസിച്ചിരുന്നത്. ഭക്ഷണം ഒരുക്കുമ്പോഴാണു മധുവിനെ പിടികൂടിയത്, ഗുഹയില്‍ നിന്ന് നാലു കിലോമീറ്റര്‍ നടത്തിയാണ് മുക്കാലിയില്‍ കൊണ്ടുവന്നതെന്നും വഴിയില്‍ വച്ചു മര്‍ദിക്കുകയും ‌വെളളം ചോദിച്ചപ്പോള്‍ തലയില്‍ ഒഴിക്കുകയും ചെയ്തുവെന്നും മധുവിന്റെ സഹോദരി ചന്ദ്രിക പറഞ്ഞു. വനത്തിനകത്ത് വച്ച് അടികൊണ്ട് അവശനായ മധുവിന്റെ തോളില്‍ ഇരുപത് കിലോയോളം ഭാരം വരുന്ന ചാക്കെടുത്ത് വച്ചു കൊണ്ടാണ് പുറത്തേക്ക് നടത്തിച്ചത്. വനംവകുപ്പ് ചെക്ക് പോസ്റ്റിലൂടെ പുറത്തേക്ക് കൊണ്ടു വന്ന മധുവിനെ പിന്നീട് ഭവാനി പുഴയിലെത്തിച്ച് വെള്ളത്തില്‍ മുക്കി മര്‍ദ്ദിച്ചെന്നും ആരോപണമുണ്ട്.

 

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed