ഐ.ടി മേഖലയിൽ കൂടുതൽ അവസരങ്ങളുണ്ടാക്കും ഇ.പി ജയരാജൻ

തൃശ്ശൂർ: ഐ.ടി മേഖലയിൽ പുതിയ അവസരങ്ങളുണ്ടാക്കി തൊഴിലില്ലായ്മ പരിഹരിക്കുമെന്ന് സി.പി.എം കേന്ദ്രകമ്മിറ്റിയംഗം ഇ.പി ജയരാജൻ എം.എൽ.എ പറഞ്ഞു. സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി തൃശ്ശൂരിൽ യുവജനസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സർക്കാർ −പൊതു മേഖലയിലെ ഒഴിവുകൾ നികത്തി തൊഴിലില്ലായ്മ ലഘൂകരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ജയരാജൻ പറഞ്ഞു. ശാസ്ത്രവളർച്ചയെ ദുർ
ബലപ്പെടുത്താനുള്ള സംഘടിത ശ്രമമാണ് കേന്ദ്രസർക്കാരിന്റേത്. പാഠ്യപദ്ധതിയിൽ അന്ധവിശ്വാസവും അനാചാരവും കെട്ടഴിച്ചു വിടുന്നു. മതനിരപേക്ഷത അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന യുവജന−വിദ്യാർത്‍ഥി പ്രസ്ഥാനങ്ങളെ തെറ്റായ വഴിയിലേക്ക് നയിക്കാൻ തീവ്രശ്രമങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി കെ.വി. രാജേഷ് അദ്ധ്യക്ഷനായി. ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡണ്ട് പി.എ. മുഹമ്മദ് റിയാസ്, സി.പി.എം ജില്ലാ സെക്രട്ടറി കെരാധാകൃഷ്ണൻ, സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടറി എം.എം വർഗീസ്, പ്രൊഫ.ആർ. ബിന്ദു, പി.കെ ഷാജൻ, ഗ്രീഷ്മ അജയഘോഷ് തുടങ്ങിയവർ പ്രസംഗിച്ചു.