പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു
ഗുരുവായൂർ: പൊള്ളലേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗുരൂതരാവസ്ഥയിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു. കാവീട് വെള്ളറ ആന്റണിയുടെ മകൾ കൃപ മരിയ ആണ് മരിച്ചത്. സംസ്‌കാരം നടത്തി. ഗുരുവായൂർ എൽ.എഫ് കോളജിൽ ഒന്നാം വർഷ ഇംഗ്ലിഷ് ബിരുദ വിദ്യാർത്ഥിനിയായിരുന്നു. കഴിഞ്ഞ 19ന് വീട്ടിൽവെച്ചാണ് പൊള്ളലേറ്റത്. മാതാവ്: പരേതയായ ജാൻസി. സഹോദരി: ക്രിസ്റ്റി മരിയ.

