വൈ­­­റ്റി­­­ല മേ­­­ൽ‍­­പ്പാ­­­ലം അടു­­­ത്ത വർ‍­­ഷം പൂ­­­ർ‍­­ത്തി­­­യാ­­­കും: മന്ത്രി ജി­­­.സു­­­ധാ­­­കരൻ


തിരുവനന്തപുരം: വൈറ്റില മേൽ‍പ്പാലം അടുത്ത വർ‍ഷം മേയ് മാസത്തോടെ പൂർ‍ത്തിയാക്കുമെന്ന് മന്ത്രി ജി. സുധാകരൻ നിയമസഭയിൽ‍ അറിയിച്ചു. മേൽ‍പ്പാലവുമായി ബന്ധപ്പെട്ട് ചില നിർദ്‍ദേശങ്ങൾ‍ ലഭിച്ചിട്ടുണ്ട്. പരിശോധന നടത്താൻ‍ മരാമത്ത് സെക്രട്ടറിയുടെ നേതൃത്വത്തിൽ‍ പ്രത്യേക സമിതിയെ നിയോഗിക്കുമെന്നും പി.ടി തോമസിന്റെ ഉപക്ഷേപത്തിന് മന്ത്രി മറുപടി പറഞ്ഞു. 

കഴിഞ്ഞ യു.ഡി.എഫ് സർ‍ക്കാരിന്റെ കാലത്താണ് മേൽ‍പ്പാലത്തിൻ്റെ വിശദ രൂപരേഖ ഉണ്ടാക്കിയത്. ടെൻ‍ഡറില്ലാതെയാണ് തറക്കല്ലിട്ടത്. 113 കോടിയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. കുണ്ടന്നൂർ‍ മേൽ‍പ്പാലത്തിന് 90 കോടി രൂപയും. നിരവധി പത്രങ്ങൾ‍ പദ്ധതി നടപ്പാക്കണമെന്ന് മുഖപ്രസംഗം എഴുതി. പദ്ധതിയുടെ ജനകീയാവശ്യം ഇത് വ്യക്തമാക്കുന്നു. ദേശീയപാതയിലെ നിർ‍മ്മാണത്തിനാണ് സംസ്ഥാനം ഇത്രയും പണം ചിലവിടുന്നത്. ഇനി ദേശീയപാതയിൽ‍ മരാമത്ത് വകുപ്പ് ഇത്തരം പദ്ധതികൾ‍ ഏറ്റെടുക്കേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ട്− മന്ത്രി വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed