നി­യമസഭയി­ലെ­ കൈ­യ്യാ­ങ്കളി­ കേസ് പി­ൻ­വലി­ക്കാൻ നീ­ക്കം


തിരുവനന്തപുരം : മുൻ ധനമന്ത്രി കെ.എം മാണി 2015ൽ ബജറ്റ് അവതരിപ്പിക്കുന്നതിനിടെ നിയമസഭയിലുണ്ടായ കൈയ്യാങ്കളിയുടെ പേരിൽ ആറ് എൽ.ഡി.എഫ് നേതാക്കൾക്കെതിരായി രജിസ്റ്റർ ചെയ്ത കേസ് പിൻവലിക്കാൻ നീക്കം. മുൻ എം.എൽ‍.എ വി. ശിവൻ‍കുട്ടി കേസ് പിൻ‍വലിക്കാൻ മുഖ്യമന്ത്രിക്ക് അപേക്ഷ നൽ‍കി. അന്നത്തെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ സംഭവിച്ചതാണ് നിയമസഭയിലെ സംഘർ‍ഷം. അതുകൊണ്ട് കേസ് പിൻവലിക്കണമെന്നാണ് ശിവൻ‍കുട്ടി മുഖ്യമന്ത്രിക്ക് നൽ‍കിയ നിവേദനത്തിൽ പറയുന്നു. 

നിയമവകുപ്പിന്‍റെ പരിഗണനയ്ക്കായി മുഖ്യമന്ത്രി അപേക്ഷ കൈമാറിയിട്ടുണ്ട്. അതേസമയം, നിയമവകുപ്പിൽ നിന്ന് മറുപടി ആഭ്യന്തര വകുപ്പിന് ലഭിച്ചിട്ടില്ല. മറുപടി അനുകൂലമായാലും പ്രതികൂലമായാലും കേസ് പിൻവലിക്കുന്ന കാര്യത്തിൽ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയനാവും അന്തിമ തീരുമാനമെടുക്കുക. സർക്കാർ പിൻവലിച്ചാലും അത് കോടതി അംഗീകരിച്ചാൽ മാത്രമെ കേസ് പിൻവലിക്കാനാവൂ.

2015 മാർച്ച് 13നായിരുന്നു കേരളത്തെ നാണം കെടുത്തിയ സംഭവങ്ങളുണ്ടായത്. നിയമസഭയിൽ രണ്ട് ലക്ഷം രൂപയുടെ പൊതുമുതൽ‍ നശിപ്പിച്ചെന്നാണു കേസ്. ആറ് ഇടത് എം.എൽ.എമാരെ പ്രതിയാക്കിയാണ് തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം നൽകിയത്. ഇപ്പോഴത്തെ മന്ത്രി കെ.ടി.ജലീൽ, കെ. കുഞ്ഞഹമ്മദ് മാസ്റ്റർ‍, കെ. അജിത്, സി.കെ. ദാശിവൻ, ഇ.പി ജയരാജൻ, വി. ശിവൻകുട്ടി തുടങ്ങിയവരാണ് കേസിലെ പ്രതികൾ. 

വനിതാ അംഗങ്ങളെ കൈയേറ്റം ചെയ്തെന്ന പരാതിയിൽ യു.ഡി.എഫിലെ നാല് അംഗങ്ങൾക്കെതിരെയും കേസെടുത്തിരുന്നു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed