കോ­ൺ‍­ഗ്രസ് ബന്ധം : സീ­തറാം യെ­ച്ചൂ­രി­യു­ടെ­ രേ­ഖ സി­.പി­.എം കേ­ന്ദ്ര കമ്മി­റ്റി­ തള്ളി­


ന്യൂഡൽ‍ഹി : തിരഞ്ഞെടുപ്പിൽ‍ കോൺ‍ഗ്രസുമായുള്ള ബന്ധത്തെക്കുറിച്ച് പാർ‍ട്ടി ജനറൽ‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാട് തള്ളി സി.പി.എം കേന്ദ്ര കമ്മിറ്റി. പാർ‍ട്ടി സെക്രട്ടറിയുടെ രേഖ വോട്ടിനിട്ട ശേഷമാണ് കേന്ദ്ര കമ്മിറ്റി തള്ളിയത്. കോൺഗ്രസുമായി ബന്ധം വേണമെന്ന സീതറാം യെച്ചൂരിയുടെ പ്രമേയം 31നെതിരെ 55 വോട്ടിന് കേന്ദ്ര കമ്മിറ്റി തള്ളുകയായിരുന്നു. വോട്ടെടുപ്പ് ഒഴിവാക്കി സമവായം കണ്ടെത്താൻ ഇന്നലെ പോളിറ്റ് ബ്യൂറോ ചേർന്നെങ്കിലും ഫലം കണ്ടില്ല. ഒറ്റ രേഖ മാത്രമേ പാർട്ടി കോൺഗ്രസിലേക്ക് പോകാവൂ എന്ന അഭിപ്രായവും ഭൂരിപക്ഷ അംഗങ്ങളും ഉയർത്തിയതോടെയാണ് വോട്ടെടുപ്പ് അനിവാര്യമായത്. ജനറൽ‍ സെക്രട്ടറിയുടെ കരട് പ്രമേയം തള്ളുന്നത് സി.പി.എമ്മിന്റെ ചരിത്രത്തിൽ‍ ആദ്യമായാണ്. 

വർഗീയ ഫാസിസത്തെ പരാജയപ്പെടുത്താൻ കോൺഗ്രസ് ഉൾപ്പെടെ ബൂർഷ്വാ പാർട്ടികളുമായി സഖ്യം വേണമെന്നായിരുന്നു യെച്ചൂരിയുടെ നിലപാട്. ചർ‍ച്ചയിൽ‍ പങ്കെടുത്ത ഭൂരിഭാഗവും കോൺ‍ഗ്രസുമായി സഹകരണം പാടില്ലെന്ന പ്രകാശ് കാരാട്ടിന്റെ രേഖയെ അനുകൂലിച്ചു കൊണ്ടാണ് സംസാരിച്ചത്. സാന്പത്തിക നയങ്ങൾ‍ കൊണ്ട് കോൺ‍ഗ്രസും ബി.ജെ.പിയും തമ്മിൽ‍ യാതൊരുവിധ വ്യത്യാസവുമില്ലെന്ന് ഭൂരിപക്ഷവും ചൂണ്ടിക്കാട്ടി. എന്നാൽ‍ സംസ്ഥാനങ്ങളിലെ സാഹചര്യങ്ങൾ‍ക്കനുസരിച്ച് പ്രാദേശിക തലത്തിൽ‍ ധാരണകൾ‍ വേണമെന്നാണ് യെച്ചൂരി അനുകൂലികൾ‍ വാദിച്ചത്.

രണ്ട് ദിവസമായി നടന്ന ചർച്ചയിൽ‍ മൊത്തം 61 പേരാണു സംസാരിച്ചത്. ബംഗാൾ, ഒഡീഷ, ഗുജറാത്ത്, മഹാരാഷ്ട്ര, യുപി, ഛത്തീസ്ഗഡ്, കർണാടക, ജമ്മു കശ്മീർ എന്നീ സംസ്ഥാനങ്ങൾ പൂർണമായി യച്ചൂരിയെ പിന്തുണച്ചു. തമിഴ്നാട്ടിൽനിന്നു സംസാരിച്ച അഞ്ച് പേരിൽ മൂന്ന് പേർ യെച്ചൂരിയെ അനുകൂലിച്ചു. കേരളത്തിൽനിന്നു സംസാരിച്ചതിൽ തോമസ് െഎസക് ഒഴികെ എല്ലാവരും കാരാട്ടിനെയാണ് പിന്താങ്ങിയത്. 

ബി.ജെ.പിയെ മുഖ്യശത്രുവാക്കിയുള്ള രേഖയാണ് കേന്ദ്ര കമ്മിറ്റി അംഗീകരിച്ചതെന്ന് സീതാറാം യെച്ചൂരി കേന്ദ്രകമ്മിറ്റി യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കേന്ദ്രകമ്മിറ്റി തീരുമാനം ആരുടെയും വിജയവും പരാജയവുമല്ലെന്നും യെച്ചൂരി വ്യക്തമാക്കി. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed