ഗവർ­ണറു­ടെ­ പ്രസ്താ­വന സർ­ക്കാ­റിന് എതി­രല്ല : കടകംപള്ളി­ സു­രേ­ന്ദ്രൻ


തിരുവനന്തപുരം : കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങൾ സംസ്ഥാനത്തിന്റെ പ്രതിച്ഛായ തകർക്കുന്നുവെന്ന ഗവർണർ പി.സദാശിവത്തിന്റെ പ്രസ്താവന സർക്കാരിന് എതിരെയല്ലെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഗവർണറുടെ വിമർശനം പോസിറ്റീവായും ഗൗരവ ത്തോടെയുമാണു സർക്കാർ കാണുന്നത്. കേരളത്തോടു കൂടുതൽ‍ താൽപ്പര്യമുള്ളതുകൊണ്ടാണ് അദ്ദേഹം ഉത്കണ്ഠ പ്രകടിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു. 

ആർ.എസ്.എസ് കണ്ണവം ശാഖ മുഖ്യശിക്ഷക് ശ്യാമപ്രസാദിന്റെ വധമാണ് ഗവർണറുടെ പരാമർശത്തിനു കാരണമായത്. കണ്ണൂരിൽ കഴിഞ്ഞ ദിവസമുണ്ടായതുപോലുള്ള കൊലപാതകങ്ങളും അക്രമ സംഭവങ്ങളും സംസ്ഥാനത്തിന്റെ പ്രതിച്ഛായയെ ബാധിച്ചു. സമാധാനം തകർക്കാൻ നടത്തുന്ന പ്രവർത്തനങ്ങൾ തടയുന്നതിനു പോലീസും ഇന്റലിജൻസ് സംവിധാനങ്ങളും കൂടുതൽ മെച്ചപ്പെട്ട രീതിയിൽ ഒത്തൊരുമയോടെ പ്രവർത്തിക്കണം. സമാധാനത്തിന്റെ പാത സ്വീകരിക്കുന്നതിനു പ്രവർത്തകരെ പ്രേരിപ്പിക്കാൻ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വങ്ങൾ ശ്രമിക്കണമെന്നും ഗവർണർ പറഞ്ഞിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed