സാ­ന്പത്തി­ക തട്ടി­പ്പ് കേ­സ്: ദന്പതി­കൾ അറസ്റ്റി­ൽ


വടക്കാഞ്ചേരി: സാന്പത്തിക തട്ടിപ്പു കേസുകളിലും ക്രിമിനൽ കേസുകളിലും പിടികിട്ടാപ്പുള്ളികളായ ദന്പതികളെ പോലീസ് അറസ്റ്റ് ചെയ്തു. വടക്കാഞ്ചേരി എങ്കക്കാട് നന്തിലത്ത് കൃഷ്ണകുമാർ (60), ഭാര്യ ജയശ്രീ (53) എന്നിവരാണ് പിടിയിലായത്. വടക്കാഞ്ചേരി േസ്റ്റഷൻ ഹൗസ് ഓഫിസർ ഇൻസ്പക്ടർ പി.എസ്.സുരേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് തൃശൂരിലെ ഫ്ലാറ്റിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. 

2010ൽ വടക്കാഞ്ചേരി കേന്ദ്രീകരിച്ചു കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ തുടങ്ങിയ സ്ഥാപനം നിക്ഷേപകർക്കു മുടക്കുമുതൽ തിരികെ കൊടുക്കാത്തതിനെ തുടർന്നു പൂട്ടിയിരുന്നു. ദന്പതികൾ പലരിൽ നിന്നായി ഉയർന്ന പലിശയും ലാഭവിഹിതവും വാഗ്ദാനം ചെയ്തു കോടികൾ കൈവശപ്പെടുത്തി മുങ്ങി. ഇവരുടെ പേരിൽ വിശ്വാസവഞ്ചന, സ്വത്തു തട്ടിയെടുക്കൽ, വീടുകയറി അതിക്രമം, ചെക്ക് തട്ടിപ്പ് എന്നീ കേസുകളിൽ കോടതി വാറന്റുണ്ടെന്നു പോലീസ് പറഞ്ഞു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പിടികൂടിയത്. ഇവർക്കെതിരെ നിരവധി കേസുകളുണ്ട്. എസ്.ഐ കെ.സി.രതീഷ്, ജൂനിയർ എസ്.ഐ നിസാറുദ്ദീൻ, എസ്.സി.പി.ഒ ജിനുമോൻ, സി.പി.ഒമാരായ ജോബിൻ ഐസക്, സനൽകുമാർ, വനിത സിപിഒ ഇന്ദു എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed