മനു­ഷ്യന്റെ­ സമഗ്രവി­കസനം വി­ദ്യാ­ഭ്യാ­സത്തി­ലൂ­ടെ­ നേ­ടണം: കേ­ന്ദ്രമന്ത്രി­


പൈനാവ്: മനുഷ്യന്റെ സമഗ്ര വികസനവും സാമൂഹിക പ്രയാസങ്ങളിൽ നിന്നുള്ള മോചനവും സർവ്വതല സ്പർശിയായ വിദ്യാഭ്യാസത്തിലൂടെ ആർജ്ജിക്കാൻ കഴിയണമെന്ന് കേന്ദ്രസഹമന്ത്രി ഡോ. സത്യപാൽ സിംഗ്. പൈനാവ് കേന്ദ്രീയവിദ്യാലയത്തിന്റെ കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസത്തിലൂടെ ആർജ്ജിക്കുന്ന അറിവ് മറ്റേതൊരു സന്പത്തിനെക്കാളും വിലമതിക്കുന്നതാണ്. വിദ്യാർത്ഥികളും അദ്ധ്യാപകരും ഒരു പോലെ അറിവ് ആർജ്ജിക്കുന്ന പ്രക്രിയയായി വിദ്യാഭ്യാസപ്രവർത്തനത്തെ മാറ്റിയെടുക്കണം. ഭൗതികവും ആത്മീയവും ശാരീരികവുമായ കരുത്ത് നേടാൻ സഹായിക്കുന്ന വിധമാകണം പഠനമെന്നും അദ്ദേഹം പറഞ്ഞു. 

ഇടുക്കി കേന്ദ്രീയ വിദ്യാലയത്തിന്റെ സമഗ്രവികസനത്തിനുതകുന്ന പദ്ധതിക്കായി എം.പി ഉന്നയിച്ച എല്ലാകാര്യങ്ങളും ഗൗരവത്തോടെ പരിഗണിക്കുമെന്നും ഡൽഹിയിൽ തിരിച്ചെത്തിയാൽ വകുപ്പ് സെക്രട്ടറിക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു. 13 കോടി 15 ലക്ഷം രൂപയുടെ കേന്ദ്ര ഫണ്ട് ചിലവഴിച്ചാണ് സ്കൂൾ കെട്ടിടത്തിന്റെയും സ്റ്റാഫ് ക്വാർട്ടേഴ്സിന്റെയും നിർമ്മാണം പൂർത്തിയാക്കിയത്. 

40,000 ചതുരശ്ര അടി വിസ്താരത്തിലുള്ള എല്ലാ സൗകര്യങ്ങളോടും കൂടിയ സ്കൂൾ കെട്ടിടമാണ് പണി കഴിപ്പിച്ചിട്ടുള്ളത്. 11,000 ചതുരശ്ര അടി വിസ്താരത്തിലാണ് സ്റ്റാഫ് ക്വാർട്ടേഴ്സ് നിർമ്മിച്ചിട്ടുള്ളത്. ചടങ്ങിൽ ജോയ്സ് ജോർജ്ജ് എം.പി അദ്ധ്യക്ഷനായിരുന്നു. എ.ഡി.എം പി.ജി രാധാകൃഷ്ണൻ, കേന്ദ്രീയവിദ്യാലയ ഡെപ്യൂട്ടികമ്മീഷണർ എസ്.എം. സലിം, അസിസ്റ്റന്റ് കമ്മീഷണർ സി. കരുണാകരൻ, അൽകാസിംഗ്, ബിനു ജെ കൈമൾ, പ്രിൻസിപ്പൽ രമേഷ്ചന്ദ്ര മീണ തുടങ്ങിയവർ പങ്കെടുത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed