സി.പി.എം കയ്യേറ്റക്കാരെ സംരക്ഷിക്കുന്നു : രമേശ് ചെന്നിത്തല

ഇടുക്കി : മൂന്നാറിൽ കയ്യേറ്റക്കാരെ സംരക്ഷിക്കാനുള്ള ശ്രമമാണ് സി.പി.എം നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജോയ്‌സ് ജോർജ് എം.പി കയ്യേറിയ ഭൂമി വിട്ടുനൽകി മാതൃക കാണിക്കണമെന്നും ചെന്നിത്തല പറഞ്ഞു. യു.ഡി.എഫ് സംഘത്തിന്റെ കൊട്ടക്കാന്പൂർ വട്ടവട സന്ദർശനത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കയ്യേറ്റക്കാരെ ഇരുത്തി മന്ത്രിതല സംഘം ചർച്ച നടത്തിയത് ശരിയായില്ലെന്നും ചെന്നിത്തല പറഞ്ഞു. കർഷകരെ മറയാക്കി കയ്യേറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സി.പി.എമ്മിന്റേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു.ഡി.എഫ് എല്ലായ്‌പ്പോഴും കുടിയേറ്റക്കാ ർക്കൊപ്പമാണ്. വൻകിട കയ്യേറ്റക്കാരെ സംരക്ഷിക്കുന്ന നിലപാട് യു.ഡി.എഫിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുളള 10 അംഗ യു.ഡി.എഫ് സംഘമാണ് കൊട്ടക്കാന്പൂരിൽ സന്ദർശനം നടത്തുന്നത്. മൂന്ന് അംഗ മന്ത്രിതല സംഘം സന്ദർശിച്ചതിന്റെ പിന്നാലെയാണ് യു.ഡി.എഫ് സംഘത്തിന്റെ സന്ദർശനം.