തി­രു­വനന്തപു­രത്ത് വാ­നാ­ക്രൈ­ മാ­തൃ­കയിൽ വീ­ണ്ടും സൈ­ബർ ആക്രമണം


തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും സൈബർ ആക്രമണം. കന്പ്യൂട്ടർ പ്രവർത്തനരഹിതമാക്കി ‘മോചനദ്രവ്യം’ ആവശ്യപ്പെടുന്ന വാനാക്രൈ ആക്രമണമാണു വീണ്ടും റിപ്പോർട്ട് ചെയ്തത്. തിരുവനന്തപുരം ജില്ലാ മർക്കന്റയിൻ സഹകരണ സംഘത്തിലുണ്ടായ ആക്രമണത്തിൽ സൈബർ സെൽ അന്വേഷണം ആരംഭിച്ചു. 

ബാങ്കിലെ സെർവറുമായി ബന്ധപ്പെടുത്തിയിട്ടുള്ള കന്പ്യൂട്ടറിനു നേരെയായിരുന്നു ആക്രമണം. 23ന് വൈകിട്ടായിരുന്നു ആക്രമണം ശ്രദ്ധയിൽപ്പെട്ടത്. പെട്ടെന്ന് കന്പ്യൂട്ടർ പ്രവർത്തന രഹിതമാകുകയായിരുന്നു. റീസ്റ്റാർട്ട് ചെയ്തെങ്കിലും ഒരു സന്ദേശം മാത്രമാണു കണ്ടത്. നേരത്തേ വാനാക്രൈ ആക്രമണസമയത്ത് കന്പ്യൂട്ടറുകളിൽ തെളിഞ്ഞ സന്ദേശത്തിനു സമാനമായിരുന്നു ഇത്.

കന്പ്യൂട്ടറിലെ ഫയലുകൾ ‘എൻക്രിപ്റ്റ്’  ചെയ്തിരിക്കുകയാണെന്നും ‘ഡീക്രിപ്റ്റ്’ ചെയ്തു കിട്ടണമെങ്കിൽ മോചനദ്രവ്യം നൽകണമെന്നും ആവശ്യപ്പെട്ടുള്ള സന്ദേശമായിരുന്നു വന്നത്. വിർച്വൽ കറൻസിസായ ബിറ്റ് കോയിൻ വഴി പണം നൽകണമെന്നാണ് ആവശ്യം. ഒരു ഇ മെയിലിലേക്ക് മറുപടി അയയ്ക്കാനും നിർദ്ദേശമുണ്ട്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed