സൈബർ ആക്രമണം : നടി പാർവ്‍വതി സൈബർ സെല്ലിൽ പരാതി നൽകി

കൊച്ചി : രൂക്ഷമായി രീതിയിൽ തനിക്കെതിരെ സൈബർ ആക്രമണം നടക്കുന്നുവെന്ന് നടി പാർവ്‍വതി. സാമൂഹിക മാധ്യമങ്ങളിലൂടെ വ്യക്തിഹത്യ നടത്താൻ ശ്രമം നടക്കുന്നുവെന്നാരോപിച്ച് അവർ സംസ്ഥാന സൈബർ സെല്ലിൽ പരാതി നൽകി. പരാതിയിൽ സൈബർ പോലീസ് അന്വേഷണം തുടങ്ങി.
മമ്മൂട്ടി നായകനായ കസബ എന്ന സിനിമയെ കുറിച്ച് നടത്തിയ പരാമർശത്തിന് ശേഷം തന്നെ വ്യക്തിഹത്യ ചെയ്യാനും മോശമായി കാണിക്കാനും ഫേസ്ബുക്ക്, വാട്‌സ് ആപ്പ് അടക്കമുള്ള സോഷ്യൽ മീഡിയ വഴിവ്യാപക പ്രചരണം നടക്കുന്നുവെന്നും പാർവ്‍വതി പരാതിയിൽ പറയുന്നു. തന്നെ മോശമാക്കി കാണിക്കുകയുംഅധിക്ഷേപിക്കുകയും ചെയ്യുന്ന തരത്തിൽ നിരവധിപോസ്റ്റുകളും ചിത്രങ്ങളും ട്രോളുകളും പ്രചരിക്കുന്നുണ്ടെന്നും ഇത് തടയണമെന്നും ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നവരെ മാതൃകപരമായി ശിക്ഷിക്കണമെന്നും പാർവ്‍വതി പരാതിയിൽ ആവശ്യപ്പെട്ടു.