കല്യാൺ ജ്വല്ലേഴ്സ് ഷോറൂം മല്ലേശ്വരത്ത് തുറന്നു

തൃശൂർ: ബംഗളൂരുവിലെ മല്ലേശ്വരത്ത് കല്യാൺ ജ്വല്ലേഴ്സിന്റെ 118−ാമത്തെ ഷോറൂമിന്റെ ഉദ്ഘാടനം ബ്രാൻഡ് അംബാസിഡർമാരായ ശിവരാജ്കുമാർ, പ്രഭു ഗണേശൻ, മഞ്ജു വാര്യർ എന്നിവർ നിർവ്വഹിച്ചു. ബംഗളൂരുവിൽ കല്യാൺ ജ്വല്ലേഴ്സിന്റെ നാലാമത്തെ ഷോറൂമാണ് ഇത്.
കല്യാൺ ജ്വല്ലേഴ്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ് കല്യാണരാമൻ, എക്സിക്യുട്ടീവ് ഡയറക്ടർമാരായ രാജേഷ് കല്യാണരാമൻ, രമേഷ് കല്യാണരാമൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.