നടി­യെ­ ആക്രമി­ച്ച കേ­സിൽ കു­റ്റപത്രം സമർ‍­പ്പി­ച്ചു­ : മഞ്ജു­ വാ­ര്യർ മു­ഖ്യ സാ­ക്ഷി­കളിൽ ഒരാൾ


കൊച്ചി : നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരായ കുറ്റപത്രം അന്വേഷണ സംഘം സമർ‍പ്പിച്ചു. അങ്കമാലി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർ‍പ്പിച്ചത്. കേസിൽ ആകെ 12 പ്രതികളാണുള്ളത്. രണ്ട് പേരെ മാപ്പുസാക്ഷിയാക്കി. ജയിലിൽ നിന്ന് കത്തെഴുതിയ വിപിൻ ലാൽ, എ.ആർ ക്യാന്പിലെ പോലീസുകാരൻ എന്നിവരാണ് മാപ്പുസാക്ഷികൾ. ദിലീപ് കേസിലെ എട്ടാം പ്രതിയാണ്. കേസിലെ പ്രധാന സാക്ഷികളിൽ ഒരാൾ ദിലീപിന്‍റെ മുൻ ഭാര്യയും നടിയുമായ മഞ്ജു വാര്യരാണ്.

അതേസമയം, ആക്രമണത്തിന് പിന്നിൽ നടിയോടുള്ള വ്യക്തിവൈരാഗ്യമാണെന്ന് കുറ്റപത്രത്തിൽ പറയുന്നു. പകയുണ്ടായത് ദിലീപിന്റെ ആദ്യ വിവാഹത്തിലെ തകർച്ച മൂലമാണ്. വിവാഹം തകർന്നതിന് പിന്നിൽ ആക്രമിക്കപ്പെട്ട നടിയാണെന്ന് വിശ്വസിച്ചു. പകയുണ്ടായതിന് എട്ട് കാരണങ്ങളാണെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. 

650 പേജുള്ള കുറ്റപത്രത്തിൽ നടിയെ ആക്രമിച്ച ക്വട്ടേഷൻ ദിലീപിന് വേണ്ടിയാണെന്നാണ് സ്ഥാപിക്കുന്നത്. ആക്രമണത്തിന് നേതൃത്വം നൽകിയ പൾസർ സുനിയാണ് കേസിലെ ഒന്നാം പ്രതി. ഗൂഢാലോചനയിൽ സുനിയും ദിലീപും മാത്രമാണ് പങ്കെടുത്തതെന്നും കുറ്റപത്രം പറയുന്നു. നടി ആക്രമണത്തിന് ഇരയായ സംഭവത്തിൽ ആദ്യ കുറ്റപത്രം നേരത്തെ സമർപ്പിച്ചിരുന്നു. ഇപ്പോൾ അനുബന്ധ കുറ്റപത്രമാണ് സമർപ്പിച്ചിരിക്കുന്നത്.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed