പു­തു­ച്ചേ­രി­യി­ലെ­ വാ­ഹന രജി­സ്‌ട്രേ­ഷൻ : ഫഹദ് ഫാ­സിൽ 17.68 ലക്ഷം നി­കു­തി­യടച്ചു­


തിരുവനന്തപുരം : സംസ്ഥാനത്തെ നികുതി വെട്ടിക്കാൻ പോണ്ടിച്ചേരിയിൽ ആഡംബര വാഹനം രജിസ്റ്റർ ചെയ്തെന്ന ആരോപണത്തെ തുടർന്ന് നടൻ ഫഹദ് ഫാസിൽ നികുതിയടച്ച് തലയൂരി. ആലപ്പുഴ ആർ.ടി.ഒ ഓഫീസിലെത്തി 17.68 ലക്ഷം രൂപയാണ് താരം നികുതിയടച്ചത്. നേരത്തെ തന്റെ വാഹനം സംബന്ധിച്ച രേഖകൾ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് മോട്ടോർ വാഹന വകുപ്പും ക്രൈംബ്രാഞ്ചും താരത്തിന് നോട്ടീസ് നൽകിയിരുന്നു. 

ആഡംബര കാറുകൾ രജിസ്റ്റർ ചെയ്യുവാൻ കേരളത്തിൽ പതിനാല് മുതൽ ഇരുപത് ലക്ഷം രൂപ വരെ നികുതി നൽകേണ്ടി വരുന്പോൾ പുതുച്ചേരിയിൽ ഒന്നര ലക്ഷം രൂപ മാത്രം നൽകിയാൽ മതി. ഈ അവസരം മുതലെടുത്താണ് ആഡംബര വാഹനങ്ങൾ പോണ്ടിച്ചേരിയിലെ വ്യാജ വിലാസങ്ങളിലും മറ്റുള്ളവരുടെ വിലാസങ്ങളിലും രജിസ്റ്റർ ചെയ്യുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത് കേരളത്തിലെത്തിക്കുന്ന വാഹനം ഒരു വർഷത്തിനുള്ളിൽ കേരളാ രജിസ്ട്രേഷൻ സ്വീകരിക്കണമെന്നാണ് നിയമം.

എന്നാൽ ഇത് ലംഘിച്ച് ഫഹദ് ഫാസിൽ തന്റെ ബെൻസ് കാർ ഉപയോഗിക്കുന്നതായി സംസ്ഥാന പോലീസ് മേധാവിയ്ക്കടക്കം പരാതി നൽകിയിരുന്നു. തുടർന്നാണ് ഇക്കാര്യത്തിൽ നടപടിയെടുക്കാൻ തീരുമാനിച്ചത്. അതേസമയം, പോണ്ടിച്ചേരി രജിസ്ട്രേഷനിലുള്ള വാഹനം ഉപയോഗിക്കുന്ന അമലാ പോൾ, നികുതിയടക്കില്ലെന്ന നിലപാടിലാണ്.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed