ഭീ­കരർ­ക്ക് പി­ന്തു­ണ നൽ­കു­ന്നവരു­ടെ­യും ശി­ക്ഷ വർ­ദ്ധി­പ്പി­ക്കാൻ നി­ർ­ദ്ദേ­ശം


മനാമ : ഭീകരതയെ നേരിടാനുള്ള പരിശ്രമത്തിന്റെ ഭാഗമായി ഭീകരപ്രവർത്തനങ്ങളിൽ ഉൾപ്പെട്ടിരിക്കുന്ന വ്യക്തികൾക്ക് താമസമുൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കിക്കൊടുത്തവർക്കുള്ള ശിക്ഷ വർദ്ധിപ്പിക്കാൻ നിർദ്ദേശിക്കുന്ന ഒരു പ്രമേയം ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്സ് പുറപ്പെടുവിച്ചു. ഭീകരരിൽ നിന്ന് സമൂഹത്തെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയുള്ള നിയമം (ആക്ട് 58 ഓഫ് 2006) ഭേദഗതി ചെയ്യാനുള്ള വിദേശകാര്യ− പ്രതിരോധ− ദേശീയ സുരക്ഷാ വകുപ്പുകളുടെ റിപ്പോർട്ടിനെ പിന്തുണച്ച് എം.പിമാർ വോട്ട് ചെയ്തു. സ്പീക്കർ അഹമ്മദ് ബിൻ ഇബ്രാഹിം അൽ മുല്ല, എം.പിമാരായ ഖാലിദ് അൽ ഷെയീർ, അദൽ അൽ അസോമി, ജമാൽ ദാവൂദ്, മുഹമ്മദ് മിലാദ് എന്നിവരാണ് ഭേദഗതി നിർദ്ദേശിച്ചത്.

ഭീകർക്ക് പിന്തുണ നൽകുന്നവരെ ഭീകരരായി തന്നെ കണക്കാക്കണമെന്ന് ഭേദഗതിയിൽ നിർദ്ദേശിക്കുന്നു. ലോകമെന്പാടും തീവ്രവാദ കുറ്റകൃത്യങ്ങൾ വർദ്ധിച്ചുവരികയാണ്. ഇതിൽ ബഹ്‌റൈനും ഉൾപ്പെടും. ഒക്ടോബർ 27ന് പോലീസ് ബസിൽ സ്‌ഫോടനമുണ്ടാവുകയും, അതിനുപിന്നാലെ എണ്ണ പൈപ്പ് ലൈനിൽ അട്ടിമറിനടക്കുകയും ചെയ്തിരുന്നു. ഭീകരവാദത്തെ തടയുകയെന്നതാണ് ഇതിന് പരിഹാരമെന്ന് കമ്മിറ്റി ചെയർമാൻ അബ്ദുല്ല ബിൻഹൗയിൽ പറഞ്ഞു. ഭീകരർക്ക് പിന്തുണ നൽകുന്നത് കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ അവരെ പ്രേരിപ്പിക്കുന്നതായും ബിൻഹൗയിൽ പറഞ്ഞു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed