ഇന്ധന നികുതി കുറയ്ക്കാനാകില്ലെന്ന് കേന്ദ്രത്തോട് കേരളം
തിരുവനന്തപുരം : സംസ്ഥാനത്തെ ഇന്ധ ന നികുതി കുറയ്ക്കാനാകില്ലെന്ന് കേരളം കേന്ദ്ര സർക്കരിനെ അറിയിച്ചു. പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതി ലീറ്ററിനു രണ്ടു രൂപ കുറച്ചതിനു പിന്നാലെ ഇന്ധനങ്ങളുടെ മൂല്യവർദ്ധിത നികുതി കുറയ്ക്കണമെന്ന് സംസ്ഥാനങ്ങളോട് പെട്രോളിയം മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. ഇതിനു മറുപടിയായാണു സർക്കാർ കത്തയച്ചത്.
നികുതി അഞ്ചു ശതമാനം കുറച്ചാൽ വർഷം 1,336 കോടിരൂപയുടെ നഷ്ടമുണ്ടാകുമെന്നും ഇതു സംസ്ഥാനത്തിന്റെ ധനസ്ഥിതിയെ ബാധിക്കുമെന്നും കേന്ദ്രത്തിനയച്ച കത്തിൽ സംസ്ഥാനം വ്യക്തമാക്കി. മഹാരാഷ്ട്ര, ഗുജറാത്ത്, ഹരിയാന, പഞ്ചാബ്, ഹിമാചൽപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ കേന്ദ്രനിർദേശത്തെത്തുടർന്ന് ഇന്ധന നികുതി കുറച്ചിരുന്നു.
ഡീസലിന് 24.52 ശതമാനവും പെട്രോളിന് 31.8 ശതമാനവുമാണ് സംസ്ഥാനം ഇൗടാക്കുന്ന നികുതി. ഇതിനു പുറമെ കേന്ദ്ര നികുതിയുടെ ഒരു ശതമാനം സെസ് ആയും വാങ്ങുന്നുണ്ട്.−−


