ഫോൺ കെ­ണി­ : ചാ­നലി­ന്റെ­ ലൈ­സൻ‍­സ് റദ്ദാ­ക്കാൻ ശു­പാ­ർ‍­ശ


തി­രു­വനന്തപു­രം : മുൻ മന്ത്രി­ എ.കെ­ ശശീ­ന്ദ്രൻ ഉൾ­പ്പെ­ട്ട ഫോൺ കെ­ണി­ സംഭവം അന്വേ­ഷി­ച്ച ജസ്റ്റിസ് പി­.എസ് ആന്റണി­ കമ്മീ­ഷൻ വാ­ർ­ത്ത സൃ­ഷ്ടി­ച്ച മംഗളം ചാ­നലി­ന്‍റെ­ ലൈ­സൻ­സ് റദ്ദാ­ക്കണമെ­ന്ന് ശു­പാ­ർ­ശ ചെ­യ്തു­. ശശീ­ന്ദ്രനെ­ ചാ­നൽ ഫോൺ കെ­ണി­യിൽ കു­ടു­ക്കു­കയാണ് ചെ­യ്തത്. ചാ­നൽ മേ­ധാ­വി­യാ­യ അജിത് കു­മാ­റി­നെ­ പ്രോ­സി­ക്യൂ­ട്ട് ചെ­യ്യണമെ­ന്നും പൊ­തു­ ഖജനാ­വിന് നഷ്ടമു­ണ്ടാ­ക്കി­യതിന് ചാ­നലിൽ നി­ന്നും നഷ്ടപരി­ഹാ­രം ഈടാ­ക്കണമെ­ന്നും കമ്മീ­ഷൻ നി­ർ­ദ്ദേ­ശി­ച്ചു­. നി­യമം ലംഘി­ച്ചാണ് ചാ­നൽ പ്രവർ­ത്തി­ച്ചതെ­ന്നും സംഭവത്തിൽ ഉൾ­പ്പെ­ട്ട ചാ­നലും പരാ­തി­ക്കാ­രി­യാ­യ യു­വതി­യും കമ്മീ­ഷന്റെ­ അന്വേ­ഷണവു­മാ­യി­ സഹകരി­ച്ചി­ല്ലെ­ന്നും റി­പ്പോ­ർ­ട്ടിൽ പറയു­ന്നു­. ശശീ­ന്ദ്രൻ കു­റ്റം ചെ­യ്തതാ­യി­ പറയു­ന്നി­ല്ലെ­ങ്കി­ലും മന്ത്രി­പദവി­ക്ക് യോ­ജി­ക്കാ­ത്ത പെ­രു­മാ­റ്റമു­ണ്ടാ­യെ­ന്നാണ് കമ്മീ­ഷന്‍റെ­ കണ്ടെ­ത്തൽ‍.

ഫോ­ൺ­കെ­ണി­ വി­വാ­ദം അന്വേ­ഷി­ച്ച ജസ്റ്റിസ് പി­.എസ് ആന്റണി­ കമ്മീ­ഷൻ മു­ഖ്യമന്ത്രി­ പി­ണറാ­യി­ വി­ജയന് റി­പ്പോ­ർ­ട്ട് സമർ­പ്പി­ച്ചി­രു­ന്നു­. രണ്ട് വാ­ല്യങ്ങളി­ലാ­യി­ 405 പേ­ജു­ള്ള റി­പ്പോ­ർ­ട്ടാണ് സമർ­പ്പി­ച്ചത്. മു­ഖ്യമന്ത്രി­യു­ടെ­ ഓഫി­സിൽ എത്തി­യാണ് റി­പ്പോ­ർ­ട്ട് കൈ­മാ­റി­യത്. മാ­ധ്യമ ധാ­ർ‍­മ്മി­കത സംബമന്ധി­ച്ച വി­ലയി­രു­ത്തലു­കളും പ്രവർ‍­ത്തന മാ­നദണ്ധങ്ങളെ­ കു­റി­ച്ചു­ള്ള നി­ർ‍­ദ്ദേ­ശങ്ങളും റി­പ്പോ­ർ‍­ട്ടി­ലു­ണ്ട്.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed