കേന്ദ്ര സർക്കാർ കേരളത്തിനോട് വിവേചനം കാണിക്കുന്നു : ജെ. മേഴ്സിക്കുട്ടിഅമ്മ
കോഴിക്കോട് : കേന്ദ്ര സർക്കാർ കേരളത്തിനോട് വിവേചനം കാണിക്കുന്നതായി മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ ആരോപിച്ചു. കോഴിക്കോട് ബീച്ചിൽ മത്സ്യോത്സവം മത്സ്യ അദാലത്ത് ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
എ.പി.എൽ. പട്ടികയിൽഉൾപ്പെടുത്തിയ 1900 മത്സ്യത്തൊഴിലാളികളെ ബി.പി.എൽ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം സർക്കാർപരിഗണിച്ചിട്ടുണ്ട്. സ്വന്തമായി വീടും ഭൂമിയും ഇല്ലാത്തമത്സ്യത്തൊഴിലാളികൾക്കായി10 ലക്ഷം രൂപയാണ് സർക്കാർഅനുവദിച്ചിട്ടുളളത്. ഭൂമിക്കായി 6 ലക്ഷം രൂപയും വീടിനായി 4 ലക്ഷം രൂപയും. മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിന് വേണ്ടിയുള്ള ഫ്ലാറ്റ് സമുച്ചയം ജനുവരി 18ന് തുറന്നു കൊടുക്കുമെന്നും മേഴ്സിക്കുട്ടിഅമ്മ പറഞ്ഞു.
അപകടത്തിൽപ്പെടുന്ന മത്സ്യത്തൊഴിലാളിക്ക് അനുവദിച്ച ഇൻഷൂറൻസ് 5 ലക്ഷം രൂപയിൽ നിന്ന് 10 ലക്ഷം രൂപയായി ഉയർത്തിയിട്ടുണ്ട്. മത്സ്യ ഫെഡിൽ നിന്ന് അനുവദിച്ച 5 ലക്ഷം രൂപ കൂടാതെയാണിത്. മത്സ്യ വിപണന രംഗത്ത് നിയമ നിർമ്മാണം ഉടൻ കൊണ്ടു വരും. വെളളയിൽ ഹാർബറിനുവേണ്ടി പന്ത്രണ്ടര കോടിയും പുതിയാപ്പ ഹാർബറിന് വേണ്ടി 14.5 കോടിയും നീക്കിവച്ചതായി മേഴ്സിക്കുട്ടിഅമ്മ വ്യക്തമാക്കി.
തീര മാവേലി പദ്ധതി നിലനിർത്തി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും മേഴ്സിക്കുട്ടിഅമ്മ പറഞ്ഞു. ചടങ്ങിൽ എം.എൽ.എ എ. പ്രദീപ്കുമാർ അദ്ധ്യക്ഷത വഹിച്ചു. സതീഷ് കുമാർ കെ.കെ നന്ദിയും പറഞ്ഞു.


