മേ­യർ വി­.കെ­ പ്രശാ­ന്തി­നെ­തി­രെ­ നടന്നത് ആസൂ­ത്രി­ത ആക്രമണമെ­ന്ന് മു­ഖ്യമന്ത്രി­


തിരുവനന്തപുരം : മേയർ വി.കെ പ്രശാന്തിനെതിരായ അക്രമം കരുതിക്കൂട്ടി നടത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ‍. മുൻകൂട്ടി ആസൂത്രണം ചെയ്തതിനെ തുടർന്ന് ബി.ജെ.പി കൗൺസിലർ‍മാരും അക്രമികൾക്കൊപ്പം ചേർന്നു. മെഡിക്കൽ‍ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മേയറെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മേയറുടെ നില അതീവഗുരുതരാ വസ്ഥയിലെന്നാണ് ഡോക്ടർമാർ മുഖ്യമന്ത്രിയെ അറിയിച്ചത്. കഴുത്തിന്റെ പിൻഭാഗത്ത് സാരമായ പരുക്കുണ്ട്. അൽ‍പ്പം കൂടി അക്രമം കടന്നുപോ കുകയായിരുന്നുവെങ്കിൽ നട്ടെല്ലിന് പരുക്കേറ്റ് ശരീരം തന്നെ നിശ്ചലമായേനെ എന്നും ഡോക്ടർ‍മാർ അറിയിച്ചു. നിരവധി കേസുകളിൽ പ്രതികളായആർ.എസ്.എസുകാർ സന്ദർശക ഗ്യാലറിയിൽ കയറിക്കൂടി. യാതൊരു പ്രകോപനവുംകൂടാതെ നടന്ന അക്രമത്തിൽ ബി.ജെ.പി കൗൺസിലർമാരും ചേരുകയായിരുന്നു. ആർ.എസ്.എസാണ് അക്രമത്തിന് നേതൃത്വം കൊടുത്തത്.

മേയറെ അക്രമിച്ച ശേഷം സ്ത്രീകളായ കൗൺസിലർമാർ എൽ.ഡി.എഫിന്റെ വനിതാ കൗൺസിലർമാർക്കെതിരെ അക്രമം അഴിച്ചുവിട്ടു. ഉന്തിലും തള്ളിലും പെട്ടാണ് അക്രമം നടന്നതെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയുണ്ടായി. അത് തെറ്റാണ്. യാതൊരു പ്രകോപനവും കൂടാതെ നടന്ന ഏകപക്ഷീയമായ ആക്രമണമായിരുന്നു.

നഗരസഭയിലെ സംഭവങ്ങ ൾ തീർത്തും അപലപനീയമാണെന്നും കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed