കേ­രളത്തിൽ കൂ­ടു­തൽ ചൂ­ഷണത്തിന് ഇരയാ­യത് പ്രവാ­സി­കൾ : മന്ത്രി­ ജലീ­ൽ


എടപ്പാൾ : കേരളത്തിൽ കൂടുതൽ ചൂഷണത്തിന് ഇരയായത് പ്രവാസികളാണെന്നും രാഷ്ട്രീയ പാർട്ടികൾക്കും മതസംഘടനകൾക്കും ഇക്കാര്യത്തിൽ ഒരേ പങ്കാണുള്ളതെന്നും മന്ത്രി കെ.ടി ജലീൽ. കെ.എസ്.എഫ്.ഇ എടപ്പാളിൽ സംഘടിപ്പിച്ച പ്രവാസി കുടുംബ സംഗമം ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. 

പെ‍‍ാന്നാനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.പി മോഹൻദാസ് അധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ പി.സുരേന്ദ്രൻ, സംവിധായകൻ ഷാനവാസ് ബാവക്കുട്ടി എന്നിവരെ ആദരിച്ചു. 

പെ‍‍ാന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. ലക്ഷ്മി, എടപ്പാൾ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ബിജോയ്, ജില്ലാ പഞ്ചായത്ത് അംഗം എം.ബി ഫൈസൽ, കെ. ദേവിക്കുട്ടി, ശ്രീകല ആർ.ശർമ, സി.രാമകൃഷ്ണൻ, പി.വി.അജയൻ എന്നിവർ പരിപാടിയിൽ സംസാരിച്ചു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed