മോഡി - പിണറായി അവിഹിത കൂട്ടുകെട്ട് കേരളം തിരിച്ചറിയും : എൻ.കെ പ്രേമചന്ദ്രൻ

കൊല്ലം : പടയോട്ട സമരജാഥയിൽ ഉയരുന്ന മുദ്രാവാക്യം മോഡി−പിണറായി സർക്കാരിന്റെ അവിഹിത കൂട്ടുകെട്ടിന്റെ പൊളിച്ചെഴുത്താകുമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി. പറഞ്ഞു. ജനവിരുദ്ധ സമീപനം തുടരുന്ന കേന്ദ്ര−സംസ്ഥാന സർക്കാരുകൾക്ക് താക്കീതായി യു.ഡി.എഫ്. നയിക്കുന്ന പടയൊരുക്കം മാറുമെന്നും എം.പി വ്യക്തമാക്കി.
യു.ഡി.എഫ്. പടയൊരുക്കത്തിന്റെ പ്രചാരണാർഥം നടത്തുന്ന ചുവരെഴുത്ത് ഡി.സി.സി.യുടെ മതിലിൽ നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. ഡി.സി.സി. പ്രസിഡണ്ട് ബിന്ദുകൃഷ്ണ, യു.ഡി.എഫ്. ജില്ലാ ചെയർമാന്‍ കെ.സി.രാജൻ, ജില്ലാ കൺവീനർ ഫിലിപ്പ് കെ.തോമസ്, എ.ഷാനവാസ്ഖാൻ, ജി.പ്രതാപവർമ തന്പാൻ, കെ.സുരേഷ്ബാബു എന്നിവർ പങ്കെടുത്തു.