കേ​​­​​ര​ളം ഡി​​­​​ജി​​­​​റ്റ​ൽ ഇ​ന്ത്യ​യു​​­​​ടെ­ പ​വ​ർ­ഹൗ​​­​​സ് : രാ­ഷ്‌ട്ര​പ​തി­


തിരുവനന്തപുരം: കേരളം ഡിജിറ്റൽ ഇന്ത്യയുടെ പവർഹൗസ് ആണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. സന്പദ്്വ്യവസ്ഥയുടെയും തൊഴിൽ സൃഷ്ടിക്കലിന്റെയും ഭാവി ഡിജിറ്റൽ ഇന്ത്യയുടെ വിജയത്തെ ആശ്രയിച്ചിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ ടെക്നോ പാർക്ക് വികസനത്തിന്‍റെ നാലാം ഘട്ടമായ ടെക്നോസിറ്റിയിൽ ആദ്യസർക്കാർ കെട്ടിട സമുച്ചയത്തിന് ശിലാസ്ഥാപനം നിർവ്വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

വിവരസാങ്കേതിക രംഗത്തുൾപ്പെടെ കേരളം കൈവരിച്ച നേട്ടങ്ങളെ പ്രശംസിക്കുന്നതായിരുന്നു രാഷ്ട്രപതിയുടെ പ്രസംഗം. രാജ്യത്ത് ഏറ്റവും കൂടുതൽ മൊബൈൽ ഫോൺ വ്യാപനമുള്ള സംസ്ഥാനമാണ് കേരളം. ഇവിടെ ജനങ്ങൾക്കിടയിൽ ഡിജിറ്റൽ വ്യത്യാസമില്ലാതാക്കാൻ സർക്കാർ ശ്രമിക്കുന്നു. ഇതിന്റെ ഭാഗമാണ് 20 ലക്ഷം പേർക്കുള്ള സൗജന്യ ഇന്റർനെറ്റ് പദ്ധതി. താഴെത്തട്ടിലുള്ളവർക്കും പുതിയ സാങ്കേതികവിദ്യ സ്വീകരിക്കാനും ഉപയോഗിക്കാനുമാകും. വിവര സാങ്കേതികവിദ്യയിൽ മറ്റെല്ലാ സംസ്ഥാനങ്ങളെക്കാളും വളർച്ചനേടുന്നത് കേരളമാണ്. ഐ.ടി, ഐ.ടി. അനുബന്ധ കയറ്റുമതിയിൽ എട്ടാം സ്ഥാനമുണ്ട്. വിവരസാങ്കേതിക മേഖലയിൽ ഒര് ലക്ഷം പേർക്ക് തൊഴിൽ നൽകുന്നു. ഈ സംഖ്യ വർധിപ്പിക്കാനുള്ള ശേഷി കേരളത്തിനുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു.

ടൂറിസം, പൊതുജനാരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ കേരളം മികച്ച മാതൃകയാണ്. ആതിഥ്യ മര്യാദയിലും കേരളം രാജ്യത്തിന് മാതൃക തന്നെ. വിവിധ സ്ഥലങ്ങളിൽ കേരളത്തിലെ നഴ്സുമാർ നൽകുന്ന സേവനങ്ങൾ മഹത്തരമാണ്. സാങ്കേതിക വിദ്യയുടെ പുരോഗതിയിലൂടെ കേരളത്തിൽ ഇനിയും തൊഴിലവസരങ്ങൾ ഉണ്ടാകട്ടെ എന്നും രാഷ്‌‌ട്രപതി ആശംസിച്ചു.

പള്ളിപ്പുറം, മംഗലപുരം ഭാഗത്ത് നാഷണൽ ഹൈവക്ക് ഇരുവശവുമായി 400 ഏക്കർ സ്ഥലത്താണ് ടെക്നോസിറ്റി പദ്ധതി നടപ്പാക്കുന്നത്. ഇതിൽ 300 ഏക്കർ ഐടി, ഐ.ടി അനുബന്ധ മേഖലകളിലുള്ള വികസനത്തിനായി മാറ്റിവെച്ചിരിക്കുന്പോൾ 100 ഏക്കറിൽ രാജ്യത്തെ ആദ്യത്തെ നോളജ് സിറ്റിയും ഉയരും. രണ്ട് ലക്ഷം ചതുരശ്ര അടിയിലാണ് ആദ്യത്തെ ഐ.ടി കെട്ടിടം പണിതുയർത്തുന്നത്. 

സംസ്ഥാന സർ‍ക്കാർ തിരുവനന്തപുരം നഗരസഭ ടാഗോർ‍ തിയറ്ററിൽ‍ രാഷ്‌ട്രപതിക്ക് പൗരസ്വീകരണം ഒരുക്കി. കേരളം നൽ‍കിയ വിപുലമായ സ്വീകരണം മനസിൽ‍ തൊട്ടുവെന്നും സ്വന്തം വീട്ടിലെത്തിയ അനുഭവമാണ് കേരളത്തിലെത്തുന്പോഴുള്ളതെന്നും രാഷ്ട്രപതി പറഞ്ഞു. ഇത് രണ്ടാം തവണയാണ് കേരളത്തിൽ‍ വരുന്നത്. രാഷ്‌ട്രപതിയായ ശേഷം ജന്‍മനാട്ടിൽ‍ എത്ര തവണ പോയിട്ടുണ്ടെന്ന് ചിലർ‍ ചോദിക്കാറുണ്ട്. ഒരു തവണയെന്നു മറുപടി നൽ‍കും. മുഖ്യമന്ത്രി പിണറായി വിജയന്‍റെ സ്നേഹം നിറഞ്ഞ ക്ഷണം സ്വീകരിച്ചാണ് രണ്ടാമതും എത്തിയത്. തങ്ങളുടെ കഴിയും അറിവും രാജ്യനിർ‍മാണത്തിനായി നൽ‍കാനുള്ള സന്നദ്ധതയാണ് മലയാളികളെ വേറിട്ടു നിർ‍ത്തുന്നതെന്നു രാഷ്‌ട്രപതി പറഞ്ഞു. കാൺ‍പൂരിലെ തന്‍റെ ഭവനത്തിന്‍റെ ഒരു ഭാഗം വാടകയ്ക്ക് ഉപയോഗിക്കുന്നത് ജോർ‍ജ് എന്ന നല്ലൊരു മലയാളിയാണ്. എല്ലാവരും ആഗ്രഹിക്കുന്ന തരത്തിലെ ഒരു വാടകക്കാരനാണു ജോർ‍ജെന്നും രാഷ്‌ട്രപതി പറഞ്ഞു. കേരളത്തിന്‍റെ ഫുട്ബാൾ‍ ഭ്രമത്തെയും രാഷ്‌ട്രപതി പരാമർ‍ശിച്ചു. സ്പോർ‍ട്ടിംഗ് സ്പിരിറ്റ് കേരളത്തിന്‍റെ സവിശേഷതയാണ്. അതു തുടരണമെന്നും രാഷ്‌ട്രപതി പറഞ്ഞു. സ്പീക്കർ‍ പി. ശ്രീരാമകൃഷ്ണൻ, മന്ത്രി കടകംപള്ളി സുരേന്ദ്രൻ, വി.എസ്. ശിവകുമാർ‍ എം.എൽ‍.എ, മേയർ‍ വി.കെ പ്രശാന്ത്, ചീഫ് സെക്രട്ടറി ഡോ. കെ.എം ഏബ്രഹാം എന്നിവർ‍ വേദിയിൽ‍ സന്നിഹിതരായിരുന്നു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed