എം​ഫോ​ൺ 7എ​സ് അ​വ​ത​രി​­​പ്പി​­​ച്ചു­


കൊച്ചി : എം ഫോണിന്‍റെ ഏറ്റവും പുതിയ സ്മാർട് ഫോണായ എംഫോൺ 7 എസ് ഇന്ത്യയിൽ അവതരിപ്പിച്ചു. കഴിഞ്ഞ ശനിയാഴ്ച ബംഗളൂരു പാലസ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ എംഫോൺ ചെയർമാൻ റോജി അഗസ്റ്റിന്‍റെ നേതൃത്വത്തിൽ കർണാടക ആഭ്യന്ത്ര മന്ത്രി രാമലിംഗ റെഡ്ഡിയാണ് എംഫോണിന്‍റെ പുതിയ പതിപ്പുകൾ അവതരിപ്പിച്ചത്. ഈ വർഷം ഇതു ഏഴാമത്തെ മോഡലാണ് എംഫോൺ അവതരിപ്പിക്കുന്നത്. ഫെബ്രുവരിയിൽ ദുബായിൽ നടന്ന എംഫോൺ ബ്രാൻഡിന്‍റെ ഗ്ലോബൽ ലോഞ്ചിൽ മൂന്നു സ്മാർട് ഫോൺ മോഡലുകളും ഓണത്തിന് മൂന്നു ഫീച്ചർ ഫോണുകളും വിപണിയിൽ അവതരിപ്പിച്ചിരുന്നു. ഡ്യൂവൽ കാമറയും, മൂന്ന് , നാല്, ആറ്, എട്ട് ജിബി റാമുകളിൽ നാലു വ്യത്യസ്ത വേർഷനുകളും എം ഫോൺ തന്നെ വികസിപ്പിച്ചെടുത്ത ആൻഡ്രോയിഡ് അടിസ്ഥാന എം.യു ഒ.എസ് എന്നിവയാണ് എംഫോണിന്‍റെ പ്രധാന സവിശേഷതകൾ. 

5.5 ഇഞ്ച് അമോലെഡ് അൾട്രാ എച്ച്.ഡി ഡിസ്പ്ലെ, 8 ജിബി റാം, 2.5 ജി.എച്ച്.എസ് ഡെകാകോർ പ്രൊസസർ, 16 + 16 എം.പി ഡ്യൂവൽ റിയർ കാമറ, 13 എംപി ഫ്രണ്ട് കാമറ, 256 ജി.ബി സ്റ്റോറേജ് കപ്പാസിറ്റി തുടങ്ങിയ സവിശേഷതകൾ ഉള്ള സൂപ്പർ പെർഫോമൻസ് സ്മാർട് ഫോണ്‍ വേരിയന്‍റ് മുതൽ 5.5 ഇഞ്ച് എച്ച്ഡി ഡിസ്പ്ലെ, 3 ജിബി റാം, 13 + 5 എം.പിഡ്യൂവൽ റിയർ ക്യാമറ, 8 എം.പി ഫ്രണ്ട് കാമറ, 32 ജി.ബി സ്റ്റോറേജ് കപ്പാസിറ്റിയുള്ള ബജറ്റ് വേരിയന്‍റ് വരെയുള്ള നാലു വ്യത്യസ്ത വേരിയന്‍റുകളിലാണ് എംഫോൺ 7എസ് ഇറങ്ങുന്നത്.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed