ഭീകരാക്രമണത്തിൽ പോലീസുകാരൻ കൊല്ലപ്പെട്ടു : എട്ട് പേർക്ക് പരിക്ക്
മനാമ : ജിദാഫ്സിന് സമീപം പോലീസ് വാഹനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ ഒരു പോലീസുകാരൻ കൊല്ലപ്പെട്ടു. എട്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. നാടൻ ബോംബ്, ആധുനിക രീതിയിലുള്ള തോക്ക് എന്നിവ ഉപയോഗിച്ചായിരുന്നു ആക്രമണം. സൽമാൻ അഞ്ജും എന്ന പോലീസുകാരനാണ് കൊല്ലപ്പെട്ടത്.
ഇന്നലെ ഖലീഫ ബിൻ സൽമാൻ ഹൈവേയിൽ വൈകിട്ട് 5:26തോടെയാണ് സംഭവം നടന്നത്. നാടൻ ബോംബ് ഉപയോഗിച്ച് തീവ്രവാദികൾ ബസ് തകർക്കുകയായിരുന്നെന്ന് ആഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചു. ഭീകരാക്രമണത്തിന്റെ പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നതിനെക്കുറിച്ച് അന്വേഷണങ്ങൾ നടന്നു കൊണ്ടിരിക്കുകയാണെന്നും ആക്രമണം നടത്തിയ സംഘത്തെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും മന്ത്രാലയം അധികൃതർ അറിയിച്ചു.


