ഐ.സി­.ഐ.സി­.ഐ ബാ­ങ്കി­ന്റെ­ ലാ­ഭം 34 ശതമാ­നം കു­റഞ്ഞു­


മുംബൈ : സെപ്തംബർ ത്രൈമാസത്തിൽ പ്രമുഖ സ്വകാര്യ ബാങ്കായ ഐ.സി.ഐ.സി.ഐ ബാങ്ക് 2,058 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. മുൻ വർഷങ്ങളിലെ സമാനപാദത്തിലെ 3,102 കോടി രൂപയെ അപേക്ഷിച്ച് 34 ശതമാനം കുറവാണിത്. മൊത്തം നിഷ്ക്രിയ ആസ്തി 6.12 ശതമാനത്തിൽ നിന്ന് 7.87 ശതമാനത്തിലേക്കും അറ്റ നിഷ്ക്രിയ ആസ്തി 3.21 ശതമാനത്തിൽ നിന്ന് 4.43 ശതമാനത്തിലേക്കും ഉയർന്നത് ബാങ്കിനു തിരിച്ചടിയായി. നടപ്പുവർഷത്തെ ആദ്യപാദമായ ഏപ്രിൽ − ജൂണിനെ അപേക്ഷിച്ച് നിഷക്രിയ ആസ്തി അല്പം മെച്ചപ്പെട്ടിട്ടുണ്ട്. ഏപ്രിൽ ജൂണിൽ മൊത്തം നിഷ്ക്രിയ ആസ്തി 7.99 ശതമാനവും അറ്റ നിഷ്ക്രിയ ആസ്തി 4.86 ശതമാനവുമായിരുന്നു.

കഴിഞ്ഞ പാദത്തിൽ ബാങ്കിന്റെ അറ്റപലിശ വരുമാനം ഒന്പത് ശതമാനം വർദ്ധിച്ച് 5,709 കോടി രൂപയായി. 2016 സെപ്തംബർ പാദത്തിൽ ഇത് 5,253 കോടി രൂപയായിരുന്നു. നിഷ്ക്രിയ ആസ്തി ഒഴിവാക്കാനായി ജൂലായ് - സെപ്തംബറിൽ 4,502 കോടി രൂപയാണ് വകയിരുത്തിയിരുന്നത്. 2016 സെപ്തംബർ പാദത്തിൽ ഇത് 7,083 കോടി രൂപയായിരുന്നു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed