സർക്കാർ ഉദ്യോഗസ്ഥൻ ചമഞ്ഞ് മാല കവർന്നു
തൃശ്ശൂർ : അന്നമനടയിൽ സർക്കാർ ഉദ്യോഗസ്ഥൻ ചമഞ്ഞെത്തി വൃദ്ധയുടെ മാല കവർന്നു. സ്നേഹഗിരി തോട്ടാൻ പത്രോസിന്റെ ഭാര്യ തങ്കമ്മയുടെ (68) ഒരു പവന്റെ മാലയാണ് മോഷ്ടിക്കപ്പെട്ടത്. ആരോഗ്യ വിഭാഗത്തിൽനിന്നാണ് വരുന്നതെന്ന് പറയുകയും റേഷൻ കാർഡും മറ്റും ചോദിച്ചു. വയോധികയുടെ കഴുത്തിലെ അരിന്പാറ ശ്രദ്ധയിൽപ്പെട്ടപ്പോൾ ഇത് മാറ്റാനുള്ള മരുന്ന് ഉണ്ടെന്നും ഇയാൾ പറഞ്ഞു.
മരുന്ന് ഉപയോഗിക്കുന്നതിനായി വയോധിക മാല ഊരി കയ്യിൽ പിടിക്കുകയും ചെയ്തു. മരുന്ന് എടുത്ത് വരാമെന്ന് പറഞ്ഞ് ഇയാൾ പോയതായും ഇവർ പറയുന്നു. ഇതിനിടയിൽ ഇയാൾ തങ്കമ്മയുടെ മാല കൈക്കലാക്കിയിരുന്നു. ബൈക്കിൽ കയറി രക്ഷപ്പെടാൻ ഒരുങ്ങിയപ്പോഴാണ് മാല നഷ്ടപ്പെട്ട വിവരം തങ്കമ്മ അറിയുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

