രാഷ്ട്രപതി സ്ഥാനാർത്ഥി മീരാകുമാർ ഇന്ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം : രാഷ്ട്രപതി സ്ഥാനാർത്ഥി മീരാകുമാർ ഇന്ന് തിരുവനന്തപുരത്ത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് മീരാകുമാര്‍ സംസ്ഥാനത്തെത്തുന്നത്. സംസ്ഥാനത്തെ എംഎല്‍എമാരുമായി മീരാകുമാര്‍ കൂടിക്കാഴ്ച നടത്തും.
തമിഴ്നാട്ടിലെ ജനപ്രതിനിധികളോട് വോട്ടഭ്യര്‍ത്ഥിക്കാനെത്തിയ മീരാകുമാര്‍ വൈകിട്ട് നാലരയ്ക്ക് ചെന്നൈയിൽ നിന്നും പുറപ്പെടും. വൈകീട്ട് ആറ് മണിയോടെ അവർ തിരുവനന്തപുരത്തെത്തും.
ഹോട്ടൽ മസ്കറ്റിൽ മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, എൽഡിഎഫിലേയും യുഡിഎഫിലേയും എംഎൽഎമാർ എന്നിവരുമായി കൂടിക്കാഴ്ച നടത്തുന്ന മീരാകുമാര്‍ നാളെ രാവിലെ ഒൻപതരയോടെ ഹൈദരാബാദിലേയ്ക്ക് യാത്ര തിരിക്കും.