സദാചാരഗുണ്ടകൾക്കെതിരെ കർശനനടപടിയെന്ന് മുഖ്യമന്ത്രി


തിരുവനന്തപുരം:സദാചാര ഗുണ്ടായിസം കാണിക്കുന്നവര്‍ക്കെതിരെ ഗുണ്ടാ ആക്ട് പ്രകാരം കേസെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. മറൈന്‍ ഡ്രൈവില്‍ ശിവസേനക്കാരെ തടയുന്നതില്‍ പൊലീസിന് ഗുരുതരവീഴ്ച പറ്റിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സദാചാര ഗുണ്ടായിസം കാണിച്ചാല്‍ ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംഭവത്തില്‍ ഇതുവരെ 20 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇതില്‍ എട്ടു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതികള്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസ് വൈകരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സദാചാര ഗുണ്ടകളെ സംരക്ഷിക്കുന്ന പൊലീസുകാര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുമെന്നും നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
പെണ്‍കുട്ടികളെയും സ്ത്രീകളെയും മര്‍ദിച്ച ശിവസേനക്കാര്‍ക്ക് പൊലീസ് ഒത്താശ ചെയ്‌തെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed