പലിശപ്പണത്തിനു പകരം മകൾ


നെടുങ്കണ്ടം: പലിശപ്പണത്തിനു പകരം പതിനഞ്ചുകാരിയായ മകളെ വിവാഹം ചെയ്തുകൊടുത്തതായി പരാതി. മാവടി സ്വദേശിനിയായ കുട്ടിയാണ് ശൈശവ വിവാഹത്തിന് ഇരയായത്. തമിഴ്നാട്ടിലെ വരന്റെ വീട്ടില്‍ കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു വിവാഹം. ബന്ധുക്കളോ നാട്ടുകാരോ അറിയാതെയാണ് വിവാഹം നടന്നത്.

മാവടി മേഖലയില്‍ പലിശയ്ക്കു പണം നല്‍കിവന്നിരുന്ന തമിഴ്നാട് സ്വദേശിയുടെ പക്കല്‍നിന്നു കുട്ടിയുടെ മാതാപിതാക്കള്‍ പണം വാങ്ങിയിരുന്നു. തുക മടക്കിനല്‍കാന്‍ കഴിയാതെവന്നതോടെ മകളെ വിവാഹം ചെയ്തു നല്‍കുകയായിരുന്നുവെന്നു പിതാവിന്റെ സഹോദരനും നാട്ടുകാരും ആരോപിച്ചു. വിവരം തിരക്കിയെത്തിയ പിതൃസഹോദരന്‍ അടക്കമുള്ളവരെ വരനും കൂട്ടരും ഭീഷണിപ്പെടുത്തിയതായും പറയുന്നു.

പിതൃസഹോദരന്‍ തമിഴ്നാട് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും ചൈല്‍ഡ് ലൈനും പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതുവരേയും നടപടിയൊന്നും ഉണ്ടായിട്ടില്ല. അതേസമയം സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ എസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേകസം ഘത്തെ ആഭ്യ ന്തരമന്ത്രി രമേശ് ചെന്നിത്തല നിയോഗിച്ചതായി പറയുന്നു.

You might also like

Most Viewed