കണ്‍നിറയെ വരയാടുകൾ; ഇരവികുളം ദേശീയോദ്യാനം തുറന്നു


അടിമാലി: വരയാടുകളുടെ വിഹാരകേന്ദ്രമായ ഇരവികുളം ദേശീയോദ്യാനം തുറന്നു. പശ്ചിമഘട്ട മലനിരകളില്‍ വംശനാശഭീഷണി നേരിടുന്ന വരയാടുകള്‍ ഏറ്റവുംകൂടുതല്‍ കാണപ്പെടുന്നത് ഇരവികുളം ദേശീയോദ്യാനത്തിലാണ്. അതിസംരക്ഷിത ജീവികളുടെ രേഖകള്‍ സൂക്ഷിക്കുന്ന റെഡ് ഡേറ്റാ ബുക്കില്‍ പ്രധാനസ്ഥാനത്താണു വരയാടുകള്‍.

പ്രജനനകാലമായ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ദേശീയോദ്യാനം അടച്ചിടുകയാണു പതിവ്. കഴിഞ്ഞവര്‍ഷത്തെ കണക്കുപ്രകാരം 734 വരയാടുകള്‍ ഉണ്ടായിരുന്നു. ഇത്തവണ 65-ഓളം വരയാടിന്‍കുട്ടികള്‍ ജനിച്ചതായാണു കണക്ക്. അടുത്തമാസം ആദ്യം നടക്കുന്ന സെന്‍സസില്‍മാത്രമേ കൃത്യമായ കണക്കുകള്‍ ലഭിക്കൂ എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

ഈവര്‍ഷത്തെ സന്ദര്‍ശക വിലക്കിനുശേഷം പത്തിനാണു ദേശീയോദ്യാനം സന്ദര്‍ശകര്‍ക്കായി തുറന്നത്. മൂന്നാറിന്റെ മുഖ്യ ആകര്‍ഷണമായ ഇരവികുളത്തു രണ്ടുദിവസത്തിനിടെ എത്തിയതു മൂവായിരത്തിലധികം സഞ്ചാരികള്‍. വെള്ളിയാഴ്ച രാജമല തുറക്കുന്നതറിഞ്ഞ് 1200 പേരാണ് ഇവിടെയെത്തി വരയാടുകളെ കണ്ടുമടങ്ങിയത്. അവധിദിവസമായ ഇന്നലെ രണ്ടായിരത്തിനടുത്ത് സന്ദര്‍ശകരെത്തി.

You might also like

Most Viewed