സുധാകരനെ മാറ്റരുതെന്ന് ആവശ്യപ്പെട്ടിരുന്നു; തലമുറ മാറ്റം വേ​ണ​മെ​ന്ന് ഹൈക്കമാന്‍ഡ് പറഞ്ഞു; കെ.മുരളീധരൻ


കെപിസിസി നേതൃ സ്ഥാനത്തുനിന്ന് കെ.സുധാകരനെ മാറ്റരുതെന്ന് ആവശ്യപ്പെട്ടിരുന്നെന്ന് കെ.മുരളീധരൻ. സുധാകരൻ തുടരണമെന്ന് തനിക്ക് ആഗ്രഹമുണ്ടായിരുന്നെന്നും അദ്ദേഹം പ്രതികരിച്ചു. തലമുറ മാറ്റം വേണമെന്നാണ് ഹൈക്കമാന്‍ഡ് പറഞ്ഞത്. ആ തീരുമാനം പൂർണമനസോടെ അംഗീകരിച്ചു. എന്നാല്‍ പഴയ തലമുറയെ പൂര്‍ണമായും അവഗണിക്കരുതെന്നും മുരളീധരൻ പറഞ്ഞു. സുധാകരന്‍റെ ഇന്നത്തെ പ്രസ്താവന അച്ചടക്ക ലംഘനമായി കാണരുത്. ഭരണമാറ്റം ഉണ്ടായതിന് ശേഷം സ്ഥാനം കൈമാറ്റം ചെയ്യണമെന്ന് സുധാകരൻ ആഗ്രഹിച്ചിരുന്നു, അതിന്‍റെ പ്രയാസമാകാം പറഞ്ഞത്. അതിനെ അച്ചടക്ക ലംഘനമായി കണക്കാക്കാൻ കഴിയില്ല. പാർട്ടിക്കകത്ത് ഉരുൾപൊട്ടൽ ഒന്നുമില്ല. എല്ലാവരെയും വിശ്വാസത്തിൽ എടുത്തു കൊണ്ടുവേണം പുനഃസംഘടന ചർച്ചകൾ നടത്താൻ. പാർട്ടിയുടെ കാര്യങ്ങൾ ചാനലുകളിലൂടെ അറിയുന്നതിന് പകരം തങ്ങളുമായി ആശയ വിനിമയം നടത്തണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.

article-image

CXCVCVXXZA

You might also like

  • Straight Forward

Most Viewed