മലയാളി സൗദിഅറേബ്യയിയിലെ ജയിലിൽ അകപ്പെട്ടിട്ട് ഒന്നര വര്ഷം
തിരുവനന്തപുരം : അഞ്ചല്‍ സ്വദേശിയായ ബിജു ദാമോദരന്‍ [41] സൗദിയിലെ ജയിലിൽ അകപ്പെട്ടിട്ട് ഒരു വർഷവും രണ്ട മാസവും തികയുന്നു. ഇത് വരെ അദ്ദേഹത്തെ പാട്ടി യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് ഭാര്യ പ്രേമ കുമാരി പറയുന്നു. 2015 മേയിലാണ് ബിജു ജയിലിൽ ആകുന്നത്. എന്നാൽ ഇയാളെ മോചിപ്പിക്കാനായി ബിജുവിന്റെ സ്പോൺസറിന്റെ ഭാഗത്തു നിന്നും യാതൊരു നടപടികൾ ഉണ്ടായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ജിദ്ദയക്ക് അടുത്ത് വച്ച് ബിജു ദാമോദന്‍ ഓടിച്ച ട്രെയ്ലര്‍ മറ്റൊരു ട്രെയ്ലറുമായി കൂട്ടിയിടിച്ചതാണ് സംഭവത്തിന്റെ തുടക്കം . രണ്ട് വണ്ടിയിലും തീ പിടിക്കുകയും, അപകടകരമായ രീതിയില്‍ തീ ആളിപ്പടരുകയും ചെയ്തു. ഈ അപകടത്തിൽ നിന്നും ബിജു രക്ഷപെട്ടു എന്നാൽ അപ്പോഴേക്കും മറ്റേ ട്രെയ്ലറില്‍ ഒരു സൗദി പൗരന്‍ അഗ്നിക്കിരയായി.ഇതേത്തുടര്‍ന്നാണ് ബിജു ജയിലിലാകുന്നത്. ഇന്ത്യൻ രൂപ 60 ലക്ഷം നഷ്ടപരിഹാരം കൊടുത്താല്‍ മാത്രമേ ബിജുവിന്‍റെ ജയില്‍ മോചനം സാധ്യമാകൂഎന്നും റിപ്പോർട്ടിൽ പറയുന്നു. സ്പോണ്‍സര്‍ അദേഹത്തിന്റെ വാഹനത്തിന്‍റെയും വണ്ടിയിലുണ്ടായിരുന്ന സാധനത്തിന്‍റെയും വിലയാണ് ഈ നഷ്ടപരിഹാരത്തിലൂടെ ബിജുവില്‍ നിന്ന് എടുക്കാൻ ശ്രമിക്കുന്നതെന്നും ആരോപണമുണ്ട്. ബിജുവിന്റെ മോചനത്തിനായി മുഖ്യമന്ത്രിക്ക് നിവേദനം നൽകാനുള്ള ശ്രമത്തിലാണ് ബിജുവിന്റെ ഭാര്യ. കശുവണ്ടി ഫാക്ടറിയിൽ തൊഴിലാളിയാണ് ബിജു വിന്റെ ഭാര്യ. ഇത് മാത്രമാണ് ഈ കുടുംബത്തിന്റെ ഏക വരുമാന മാർഗ്ഗം.

