പാകിസ്താന്റെ അധീനതയിലുള്ള കശ്മീര്‍ തിരിച്ചെടുക്കുണമെന്ന് ബാബാ രാംദേവ്


ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പാകിസ്താന്റെ അധീനതയിലുള്ള കശ്മീര്‍ തിരിച്ചെടുക്കുന്നതിന് തയ്യാറെടുപ്പുകള്‍ നടത്തണമെന്ന് യോഗാ ഗുരു ബാബാ രാംദേവ്. പാക് പ്രധാനമന്ത്രി നവാസ് ഷരീഫ് കശ്മീര്‍ എന്ത് വിലകൊടുത്തും പിടിച്ചെടുക്കുമെന്ന് പറയുമ്ബോള്‍ നമ്മുടെ പക്കല്‍ നാമമാത്രമായ കശ്മീരിന്റെ ഭാഗം മാത്രമാണുള്ളത്.

നമ്മുടെ കുട്ടികള്‍ ഭൂപടത്തില്‍ മാത്രമെ കശ്മീരിനെ കാണുന്നുള്ളൂ, പാകിസ്താന്‍ കീഴടക്കി വെച്ചിരിക്കുകയാണ് ഇതെന്നും രാംദേവ് പറഞ്ഞു.
ഇന്ത്യയെ തകര്‍ക്കാന്‍ പാക് മണ്ണില്‍ വളര്‍ത്തുന്ന ഭീകരവാദ സംഘടനകള തകര്‍ക്കാനും പ്രധാനമന്ത്രി നടപടി എടുക്കണം. കശ്മീര്‍ പൂര്‍ത്തിയാകാത്ത അജണ്ടയെന്ന് അടുത്ത് ഐക്യരാഷ്ട്ര സഭയില്‍ പ്രസംഗിച്ച നവാസ് ഷരീഫ് എല്ലാ അന്താരാഷ്ട്ര സമ്മേളനങ്ങളിലും രാജ്യങ്ങളുടെ പിന്തുണ തേടുകയാണെന്നും അദ്ദേഹം പറഞ്ഞു.
ദുര്‍ബലരായ ഒരു രാജ്യത്തിനെ നമ്മുടെ ഭൂമി തട്ടി എടുക്കാന്‍ അനുവദിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed