മഅ്ദനി ഇന്നു കേരളത്തിലെത്തും

കൊല്ലം : ബംഗ്ളൂരു പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന പിഡിപി ചെയർമാൻ അബ്ദുൾനാസർ മഅദനി ഇന്ന് ന്ന ജന്മദേശമായ മൈനാഗപ്പള്ളിയിൽ എത്തും. അസുഖബാധിതയായ മാതാവിനെ സന്ദർശിക്കുന്നതിനായാണ് സുപ്രീകോടതി എട്ടുദിവസത്തെ ജാമ്യഇളവ് നൽകിയിരിക്കുന്നത്.
മഅ്ദനിയെ സ്വീകരിക്കുന്നതിനായി മൈനാഗപ്പള്ളി ഐസിഎസ് തോട്ടുവാൽ മൻസിലിൽ വൻ ഒരുക്കങ്ങളാണു നടത്തുന്നത്. മഅദനിക്കായി അദ്ദേഹം തന്നെ പടുത്തുയർത്തിയ യത്തീംഖാനയിൽ പ്രത്യക ദുവാപ്രാർഥനയും സംഘടിപ്പിച്ചിട്ടുണ്ട്.
രണ്ടുതവണ ജാമ്യംനേടി നാട്ടിലെത്തിയിരുന്നെങ്കിലും നോയമ്പുസമയത്ത് ആദ്യമായാണ് നാട്ടിലെത്തുന്നത്. 2013 ൽ അസുഖബാധിതനായ പിതാവ് അബ്ദുൾ സമദ് മാസ്റ്ററെ കാണുന്നതിനും 2015 ൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയമായി ചികിത്സയിലായിരുന്ന മാതാവ് അസുമാബീവിയെ കാണുന്നതിനുമായിരുന്നു മുൻപ് മഅ്ദനിക്ക് ജാമ്യം ലഭിച്ചത്. അസുഖബാധിതനായ മഅദനിക്ക് തോട്ടുവാൽ വീട്ടിൽ താമസിക്കുന്നതിന് അസൗകര്യങ്ങൾ ഉള്ളതിനാൽ യത്തീംഖാനയിൽതന്നെയാകും താമസിക്കുക. ജാമ്യകാലയളവിൽ ചികിത്സ നടത്തുന്നതിനും കോടതി അനുമതിയുണ്ട്.