വിഎസ് അച്യുതാനന്ദൻ ഭരണപരിഷ്‌കരണ കമ്മീഷന്റെ അധ്യക്ഷനാക്കും


തിരുവനന്തപുരം : വിഎസ് അച്യുതാനന്ദനെ ഭരണപരിഷ്‌കരണ കമ്മീഷന്റെ അധ്യക്ഷനാക്കുന്നതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ഇന്ന് മന്ത്രിസഭ അംഗീകരിച്ചു. ക്യാബിനറ്റ് റാങ്കോടെയാണ് പദവി നൽകുന്നത്. നിയമനടപടികൾക്ക് ശേഷം വിഎസ് ചുമതലയെടുക്കും. വിഎസിനെ ക്യാബിനറ്റ് റാങ്കുള്ള ഭരണപരിഷ്‌കരണ കമ്മീഷന്‍ അധ്യക്ഷനാക്കിയാല്‍ അത് ഇരട്ട പദവിയായി കണക്കാക്കപ്പെടുമെന്നതിനാല്‍ ഇതൊഴിവാക്കാൻ നിയമഭേദഗതി വേണമെന്ന് ചീഫ് സെക്രട്ടറി ശുപാര്‍ശ ചെയ്തു.

വിവാദങ്ങള്‍ക്ക് ശേഷം കഴിഞ്ഞയാഴ്ചയാണ് വി.എസിന്റെ പദവി സംബന്ധിച്ച് ധാരണയായത്. ആലങ്കാരിക പദവി വേണ്ടെന്ന് പറഞ്ഞ വി.എസ്. ഈ പദവിയെ അമുകൂലിക്കുകയും ചെയ്തു.

വിഎസിന് പദവികള്‍ നല്‍കുന്ന കാര്യം ഇപ്പോള്‍ ആലോചിച്ചിട്ടില്ലെന്നുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം വിവാദമായിരുന്നു. തീരുമാനം വൈകുന്നതിലുളള അതൃപ്തി സിപിഐഎം ജനറല്‍ സെക്രട്ടറി സീതറാം യെച്ചൂരി പിബിയില്‍ പ്രകടിപ്പിച്ചിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed