കമ്മീസിനടുത്ത് തീപിടുത്തം : വർക്ക് ഷോപ്പ് കത്തി നശിച്ചു

മനാമ : കമ്മീസിനടുത്ത് സാൽഹിയ കിയാ മോട്ടോഴ്സ് ഷോറൂമിന് സമീപം കഴിഞ്ഞ ദിവസം തീപിടുത്തമുണ്ടായ തീപിടുത്തത്തിൽ കാർവർക്ക് ഷോപ്പ് കത്തി നശിച്ചു. സമീപത്തെ ഭക്ഷണ ശാലയിലും വീടുകളിലേയ്ക്കും പടർന്ന തീ സിവിൽ ഡിഫൻസ് എത്തി നിയന്ത്രണ വിധേയമാക്കുകയായിരുന്നു. ആർക്കും പരിക്കില്ല.