ലൈറ്റ് മെട്രോ ഇന്ന് തുടക്കം കുറിക്കും

കോഴിക്കോട്: രാജ്യത്ത് ആദ്യമായി നടപ്പിലാക്കുന്ന ലൈറ്റ് മെട്രോ പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഇന്നു കോഴിക്കോട് തുടക്കം കുറിക്കും. രാവിലെ ടാഗോര്‍ ഹാളില്‍വെച്ച് നടക്കുന്ന ചടങ്ങില്‍ മന്ത്രിമാരായ പികെ കുഞ്ഞാലിക്കുട്ടി,എംകെമുനീര്‍, വികെ ഇബ്രാഹിംകുഞ്ഞ് തുടങ്ങിയവര്‍ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കും.
കോഴിക്കോടും തിരുവനന്തപുരത്തുമായി നടപ്പിലാക്കുന്ന പദ്ധതിക്ക് 6728 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതില്‍ 4732 കോടി രൂപ ജപ്പാന്‍വികസന ബാങ്ക് മുഖേന ലഭ്യമാക്കാമെന്ന് ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്‍ ഉറപ്പു നല്‍കിയിരുന്നു.
ഇതിനിടെ ഉദ്ഘാടന മഹോത്സവം നടത്തി സര്‍ക്കാര്‍ ജനങ്ങളെ കബളിക്കുകയാണെന്നാരോപിച്ച് സിപിഐഎം നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.