കൊച്ചിയിൽ സ്വകാര്യ ബസ് പണിമുടക്ക് ആരംഭിച്ചു

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് ബസ് തൊഴിലാളികള്‍ പണിമുടക്കുന്നു. സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജ് അനുസരിച്ച് സ്വകാര്യ ബസ് തൊഴിലാളികള്‍ക്ക് ബസ് ഉടമകള്‍ കൂലി നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. സംയുക്ത തൊഴിലാളി സംഘടനയുടെ ആഭിമുഖ്യത്തിലാണ് സമരം നടത്തുന്നത്. പ്രശ്‌നത്തിന് പരിഹാരമാകാത്ത പക്ഷം അനിശ്ചിതകാല സമരത്തിലേയ്ക്ക് നീങ്ങുമെന്നാണ് തൊഴിലാളികൾ പറയുന്നത്.
പണിമുടക്കിനെ തുടര്‍ന്ന് ഒന്ന് മുതല്‍ ഒമ്പത് വരെ ക്ലാസുകളിൽ ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. സിബിഎസ്ഇ, ഐസിഎസ്ഇ പരീക്ഷകള്‍ക്ക് മാറ്റമില്ല.