മെസിയെ കേരളത്തിൽ എത്തിക്കാമെന്ന് പറഞ്ഞ് സാമ്പത്തിക തട്ടിപ്പ്: വി. അബ്ദുറഹ്മാനെതിരെ കേസെടുക്കാൻ അനുമതി തേടി സർക്കാർ


ശാരിക

തിരുവനന്തപുരം: മെസിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് പറഞ്ഞ് നടത്തിയ സാമ്പത്തിക തട്ടിപ്പിൽ മുൻ കായികമന്ത്രി വി. അബ്ദുറഹ്മാനെതിരെ കേസെടുക്കാൻ അനുമതി തേടി സർക്കാർ. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ ഗവർണറുടെ അനുമതി തേടാൻ ഒരുങ്ങുകയാണ് സംസ്ഥാന സർക്കാർ. മുൻ മന്ത്രി എന്ന നിലയിൽ അപ്പോയ്ന്റ്മെന്റ് അതോറിറ്റി ഗവർണർ ആയതിനാലാണ് അനുമതി തേടുന്നത്. പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തുടർനീക്കം. അനുമതി ലഭിച്ചാൽ അബ്ദുറഹ്മാനെതിരെ കേസെടുക്കാനുള്ള നടപടികളിലേക്ക് കടക്കും. അർജന്റീന ടീമിനെയും സൂപ്പർതാരം ലയണൽ മെസിയെയും കേരളത്തിലെത്തിക്കാനുള്ള പദ്ധതിയുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളാണ് അന്വേഷണപരിധിയിൽ.

പദ്ധതിയുമായി ബന്ധപ്പെട്ട് വി. അബ്ദുറഹ്മാനിൽനിന്ന് പ്രത്യേക അന്വേഷണസംഘം മൊഴിയെടുത്തിരുന്നു. പദ്ധതിയുടെ ആസൂത്രണം, സ്പോൺസറെ കണ്ടെത്തിയതിലെ നടപടിക്രമങ്ങൾ, സാമ്പത്തിക ഇടപാടുകൾ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അന്വേഷണത്തിന്റെ ഭാഗമായത്. അന്വേഷണത്തിന്റെ തുടർനടപടിയെന്ന നിലയിലാണ് അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനുള്ള നീക്കം. കേസിലെ മറ്റ് ആരോപണവിധേയരായ മുൻ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് യു ഷറഫലി, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന സത്യപാലൻ എന്നിവരെ പ്രോസിക്യുട്ട് ചെയ്യാൻ സർക്കാർ അനുമതി മതിയാകും.

article-image

cvxcv

You might also like

  • Lulu Exchange
  • Straight Forward

Most Viewed