രണ്ടുവർഷം മുമ്പ് തിരുവനന്തപുരത്ത് മൂട്ടകടിയേറ്റ കാസർഗോഡ് സ്വദേശിക്ക് 30000 രൂപ നഷ്ടപരിഹാരം
ഷീബ വിജയൻ
കാസർകോട്: ഹോട്ടൽ മുറിയിൽ നിന്ന് മൂട്ടയുടെ കടിയേറ്റ കുടുംബത്തിന് 30,000 രൂപ നഷ്ടപരിഹാരം നൽകാൻ കാസർകോട് ഉപഭോക്തൃ തർക്കപരിഹാര കമ്മീഷന്റെ ഉത്തരവ്. കാസർഗോഡ് ചെറുവത്തൂർ സ്വദേശിയും റിട്ട. അദ്ധ്യാപകനുമായ വാസുദേവൻ കേണുരായർ നൽകിയ പരാതിയിലാണ് നടപടി. 15,000 രൂപ നഷ്ടപരിഹാരമായും 10,000 രൂപ ചികിത്സാച്ചെലവായും 5,000 രൂപ കോടതി ചെലവായും നൽകാനാണ് കമ്മീഷൻ നിർദേശിച്ചത്. തിരുവനന്തപുരത്ത് ക്ഷേത്രദർശനത്തിനായി എത്തിയപ്പോഴാണ് സംഭവം.
തിരുവനന്തപുരത്തുള്ള പ്രമുഖ ഹോട്ടലിനെതിരെയാണ് പരാതി. പരാതിക്കാരനായ വാസുദേവൻ മാഷിനും കുടുംബത്തിനുമാണ് മൂട്ടയുടെ കടിയേറ്റത്. കുടുംബം കോടതിയെ സമീപിച്ച് രണ്ട് വർഷക്കാലത്തെ നിയമനടപടികൾക്കൊടുവിലാണ് അനുകൂല വിധി വന്നത്. 2024 ഓഗസ്റ്റ് 26-നാണ് വാസുദേവനും കുടുംബവും പത്മനാഭസ്വാമി ക്ഷേത്രദർശനത്തിനും ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനുമായി തിരുവനന്തപുരത്തെ ഹോട്ടലിലെത്തിയത്. 3,500 രൂപ വാടകയുള്ള എസി ഡബിൾ മുറിയായിരുന്നു ബുക്ക് ചെയ്തത്. ദീർഘയാത്രയുടെ ക്ഷീണവുമായി എത്തിയ കുടുംബത്തിന് മുറിയിലെ മൂട്ടശല്യം കാരണം രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല. ഒപ്പമുണ്ടായിരുന്ന കൊച്ചുകുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് മൂട്ടയുടെ കടിയേറ്റ് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ചുവന്ന പാടുകളും ചൊറിച്ചിലും അനുഭവപ്പെട്ടിരുന്നു.
ീേ്്്ി്ി്ി

